ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്‌മി പാർട്ടി നേതാവ് ഭഗവന്ത് മാൻ ചുമതലയേറ്റു. ഭഗത് സിങിന്‍റെ ജന്മ ഗ്രാമമായ ഖട്‌കര്‍ കലനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് മാനിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
-
पंजाब के बदलाव की शपथ, रंगले पंजाब की शपथ..#PunjabDaCMMann pic.twitter.com/DmC7DgbMEf
— AAP (@AamAadmiParty) March 16, 2022 " class="align-text-top noRightClick twitterSection" data="
">पंजाब के बदलाव की शपथ, रंगले पंजाब की शपथ..#PunjabDaCMMann pic.twitter.com/DmC7DgbMEf
— AAP (@AamAadmiParty) March 16, 2022पंजाब के बदलाव की शपथ, रंगले पंजाब की शपथ..#PunjabDaCMMann pic.twitter.com/DmC7DgbMEf
— AAP (@AamAadmiParty) March 16, 2022
സിവിൽ സെക്രട്ടേറിയറ്റിൽ പഞ്ചാബ് പൊലീസിന്‍റെ 82-ാം ബറ്റാലിയനിൽ നിന്ന് മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡയറക്‌ടര്‍ ജനറൽ ഓഫ് പൊലീസ് വി.കെ ഭാവ്ര, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മാനിനെ സ്വീകരിച്ചു. സംസ്ഥാനത്തെ ജനങ്ങൾ ചരിത്രപരമായ ജനവിധിയാണ് നൽകിയതെന്നും തന്‍റെ സർക്കാർ ജനപക്ഷ നയങ്ങൾക്കായി പ്രവർത്തിക്കുമെന്നും ഭഗവന്ത് സിങ് മാൻ പറഞ്ഞു. ജനങ്ങളുടെ ജീവിത പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കുമെന്നും മാന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
-
First day in office as the Chief Minister of Punjab 🥳#PunjabDaCMMann pic.twitter.com/MLfW5mMBob
— AAP (@AamAadmiParty) March 16, 2022 " class="align-text-top noRightClick twitterSection" data="
">First day in office as the Chief Minister of Punjab 🥳#PunjabDaCMMann pic.twitter.com/MLfW5mMBob
— AAP (@AamAadmiParty) March 16, 2022First day in office as the Chief Minister of Punjab 🥳#PunjabDaCMMann pic.twitter.com/MLfW5mMBob
— AAP (@AamAadmiParty) March 16, 2022
പഞ്ചാബിന്‍റെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയാണ് ഭഗവന്ത് സിങ് മാന്‍. 117 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 92 സീറ്റുകള്‍ നേടിയാണ് ആം ആദ്‌മി ആദ്യമായി പഞ്ചാബില്‍ അധികാരത്തിലേറിയത്.
Also read: സൂര്യ മാപ്പു പറയണം; സൂര്യയും പട്ടാളി മക്കൾ കക്ഷിയും തമ്മില്‍ വീണ്ടും തര്‍ക്കം