ETV Bharat / bharat

പരസ്യം വിവാദമായി; പൂനെയില്‍ 'സെക്‌സ് തന്ത്ര ക്യാമ്പ്' പൊലീസ് തടഞ്ഞു - സെക്‌സ് തന്ത്ര ക്യാമ്പ് പൊലീസ് തടഞ്ഞു

യുവാക്കള്‍ക്ക് ലൈംഗിക പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് സത്യം ശിവം ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് പൂനെയില്‍ മൂന്ന് ദിവസത്തെ 'സെക്‌സ് തന്ത്ര ക്യാമ്പ്' സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നത്

Pune Sex Tantra program called off  Sex Tantra program  Pune Sex Tantra Camp  സെക്‌സ് തന്ത്ര ക്യാമ്പ്  സത്യം ശിവം ഫൗണ്ടേഷന്‍  പൂനെ പൊലീസ്
പരസ്യം വിവാദമായി, പൂനെയില്‍ 'സെക്‌സ് തന്ത്ര ക്യാമ്പ്' പൊലീസ് തടഞ്ഞു
author img

By

Published : Sep 17, 2022, 12:30 PM IST

പൂനെ: നവരാത്രി ആഘോഷവേളയില്‍ പൂനെയില്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്ന 'സെക്‌സ് തന്ത്ര ക്യാമ്പ്' പൊലീസ് തടഞ്ഞു. ക്യാമ്പിന്‍റെ പരസ്യചിത്രത്തെ ചൊല്ലി വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പരസ്യത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ക്യാമ്പിന്‍റെ സംഘാടകരായ സത്യം ശിവം ഫൗണ്ടേഷനെതിരെ പൊലീസ് കേസെടുത്തു.

യുവാക്കള്‍ക്ക് ലൈംഗിക പരിശീലനം നല്‍കുന്നതിനായാണ് മൂന്ന് ദിവസത്തെ ക്യാമ്പ് സംഘാടകര്‍ ആസൂത്രണം ചെയ്‌തിരുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ക്യാമ്പ് സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നത്. 15,000 രൂപ പരിശീലന ഫീസ് ഈടാക്കിയ ക്യാമ്പിന്‍റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംഘാടകര്‍ ആരംഭിച്ചിരുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തില്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച സംഘടന മഹാരാഷ്‌ട്ര ആസ്ഥാനമായുള്ളതല്ലെന്ന് പൊലീസ് കണ്ടെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.