പുല്‍വാമ (ജമ്മു കശ്‌മീര്‍): രാജ്യത്തെ നടുക്കിയ പുൽവാമ ഭീകാരക്രണം നടന്നിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുന്നു. കമാൻഡോ പരിശീലന കേന്ദ്രമായ ലെത്‌പോറയിൽ (അവന്തിപോറ) സംഘടിപ്പിച്ച ചടങ്ങിൽ, ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ജവാന്മാർക്ക് സിആർപിഎഫ് ആദരാഞ്ജലി അർപ്പിച്ചു. വീരമൃത്യു വരിച്ച ജവാൻമാർക്ക് വേണ്ടി രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
'ഈ ദിവസം ഞങ്ങൾക്ക് ദു:ഖകരമായ ദിവസമാണ്. ഞങ്ങൾക്ക് സഹപ്രവർത്തകരെ നഷ്‌ടപ്പെട്ടു. എന്നാല്‍ ഞങ്ങളുടെ മനോവീര്യം കുറഞ്ഞിട്ടില്ല. ഞങ്ങൾ ഇപ്പോഴും ശക്തരാണ്. ശത്രുക്കളുടെ ഏത് ആക്രമണവും നേരിടാൻ തയ്യാറാണ്,' ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
'ഈ ദിനത്തിൽ, രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച 40 സൈനികർക്ക് ഞങ്ങൾ ആദരാഞ്ജലി അർപ്പിക്കുന്നു. യുവാക്കളുടെ ത്യാഗം വെറുതെ പോകാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു,' സിആർപിഎഫ് എഡിജിപി ദൽജിത് ചൗധരി പറഞ്ഞു.
2019 ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ചാരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണം നടത്തിയത്. ചാവേര്‍ ആക്രമണത്തില്‍ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.
Also read: പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് അക്ഷയ് കുമാറിന്‍റെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ്