പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി നയിക്കുന്ന എൻഡിഎ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബിജെപി-3 , ഓൾ ഇന്ത്യാ എൻ.ആർ കോണ്‍ഗ്രസ്-5 എന്നിങ്ങനെയാണ് എൻഡിഎയുടെ ലീഡ്. സഖ്യത്തിലുള്ള എഐഎഡിഎംകെ ഒരിടത്തുപോലും ലീഡ് ചെയ്യുന്നില്ല.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്. ദ്രാവിഡ മുന്നേറ്റ കഴകം ഒരു സീറ്റിൽ മുന്നേറുമ്പോൾ ഒരിടത്ത് സ്വതന്ത്രനാണ് മുന്നിട്ട് നിൽക്കുന്നത്. 30 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 12 സീറ്റുകളിലെ ലീഡ് നിലയാണ് ഇപ്പോൾ അറിവായിട്ടുള്ളത്