പുതുച്ചേരി: പുതുച്ചേരിയിൽ 326 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,13,948 ആയി. 280 പേര്‍ പുതുച്ചേരിയിലും, കാരയ്ക്കലിൽ 30, യാനത്ത് 10, മാഹിയിൽ ആറ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 8 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,710 ആയി.
480 പേർ കൂടി രോഗമുക്തി നേടി. 4,333 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മരണനിരക്ക് 1.50 ശതമാനവും രോഗമുക്തി നിരക്ക് 94.70 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9106 സാമ്പിളുകളാണ് പരിശോധിച്ചത്. 45 വയസിന് മുകളിലുള്ള 2,37,541 പേര്‍ ഇതുവരെ വാക്സിൻ സ്വീകരിച്ചു. 36,702 ആരോഗ്യ പ്രവര്‍ത്തകരും 22,712 മുൻനിര പോരാളികളും വാക്സിൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ALSO READ: കൊവിഡ് കടക്കാത്ത ഗ്രാമം; മാതൃകയാക്കാം കൊലെറംഗയെ