ബെംഗളൂരു : കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ന്യൂ ഇയർ ആഘോഷവും പാർട്ടികളും നിരോധിച്ച് കർണാടക സർക്കാർ . ഡിസംബർ 31 , വൈകുന്നേരം ആറ് മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറ് മണിവരെയാണ് നിരോധനം. അതേസമയം പബ്ബുകളിലും ബാറുകളിലും പാർട്ടി നടത്താൻ മുൻകൂട്ടി രജിസ്റ്റർ ചെയ്‌തവർക്ക് കൊവിഡ് ഉപാധികളോടെ പങ്കെടുക്കാം.
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,16,909 ആണ്. യുകെയിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിൽ നിന്ന് കർണാടകയിലെത്തിയ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സാമ്പിളുകളിലെ ജനിതകമാറ്റം കണ്ടെത്താൻ പരിശോധനയ്‌ക്കയച്ചിരിക്കുകയാണ്.