ETV Bharat / bharat

ഇനി നിശബ്‌ദം... പരസ്യ ആവേശം കൊട്ടിയിറങ്ങി - കേരളത്തിൽ പരസ്യ പ്രചാരണം അവസാനിച്ചു

ഇന്ന് രാത്രി ഏഴ് മുതല്‍ നിശബ്‌ദ പ്രചാരണം ആരംഭിക്കുന്നതിനാല്‍ വീടുകയറിയുള്ള പ്രചാരണത്തിനും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കാണാനുമാകും സ്ഥാനാർഥികൾ ശ്രമിക്കുക.

public campaign ends  kerala election campaign  kerala assembly election 2021  പരസ്യ പ്രചാരണം അവസാനിച്ചു  കേരളത്തിൽ പരസ്യ പ്രചാരണം അവസാനിച്ചു  കേരള നിയമസഭ തെരഞ്ഞെടുപ്പ്
ഇനി നിശബ്‌ദം... പരസ്യ ആവേശം കൊട്ടിയിറങ്ങി
author img

By

Published : Apr 4, 2021, 7:28 PM IST

Updated : Apr 4, 2021, 8:28 PM IST

ഏപ്രില്‍ ആറിന് കേരളം നിയമസഭ തെരഞ്ഞെടുപ്പിന് വിധിയെഴുതും. ഒരു മാസം നീണ്ടു നിന്ന പരസ്യ പ്രചാരണത്തിന് ഇന്ന് ആവേശ സമാപനം. തെരഞ്ഞെടുപ്പ് കമ്മിഷൻ കലാശക്കൊട്ട് വിലക്കിയതിനാല്‍ റോഡ് ഷോയും കാല്‍നട ജാഥകളും നടത്തിയാണ് മൂന്ന് മുന്നണികളും പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലും വൈകിട്ട് ആറ് മണിക്ക് പ്രചാരണം അവസാനിച്ചു.

മറ്റ് ജില്ലകളില്‍ വൈകിട്ട് ഏഴ് മണിയോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. മൂന്ന് മുന്നണികളുടേയും പ്രധാന നേതാക്കൻമാർ മുന്നില്‍ നിന്ന് നയിച്ച പരസ്യപ്രചാരണ സമാപനം കേരളം മുഴുവൻ ആവേശം നിറഞ്ഞതായി. വാദ്യമേളങ്ങൾക്കൊപ്പം കൊടിതോരണങ്ങളും ഡാൻസ് പരിപാടികളും സമാപന പരിപാടികൾക്ക് കൊഴുപ്പേകി. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് തുറന്ന ജീപ്പില്‍ മണ്ഡല പര്യടനം നടത്തിയാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. ധർമടത്ത് സിനിമ താരങ്ങളായ ഇന്ദ്രൻസ്, മധുപാല്‍, ഹരിശ്രീ അശോകൻ എന്നിവരും മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.

കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോഴിക്കോട് റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം നേമത്ത് പരസ്യപ്രചാരണത്തിന്‍റെ സമാപന യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് റോഡ് ഷോ നടത്തി. ബിജെപി നേതാക്കൾ കാല്‍നട ജാഥകളുമായി പ്രധാന മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിലെത്തി. കൊട്ടിക്കലാശത്തിനും ആൾക്കൂട്ടത്തിനും തെരഞ്ഞെടുപ്പ് കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും കൊട്ടിക്കലാശം ആവേശത്തിന്‍റെ പരമകോടിയിലായിരുന്നു.

പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് മുന്നണികളും സ്ഥാനാർഥികളും ശ്രമിച്ചത്. ഇന്ന് രാത്രി ഏഴ് മുതല്‍ നിശബ്‌ദ പ്രചാരണം ആരംഭിക്കുന്നതിനാല്‍ വീടുകയറിയുള്ള പ്രചാരണത്തിനും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കാണാനുമാകും സ്ഥാനാർഥികൾ ശ്രമിക്കുക.

Last Updated : Apr 4, 2021, 8:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.