ചണ്ഡീഗഡ് : ഹരിയാനയിലെ യമുന നഗറിലെ കര്‍ഷക പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡ് തകർക്കാനും സംസ്ഥാന മന്ത്രിമാരായ കൻവർപാൽ ഗുർജാർ, മൂല് ചന്ദ് ശർമ എന്നിവരുടെ കൂടിക്കാഴ്ച തടസപ്പെടുത്താനും കർഷകർ ശ്രമിച്ചു. ഇത് പൊലീസ് തടയാൻ ശ്രമിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
പ്രതിഷേധത്തിനിടയിലും മന്ത്രിമാർ അവരുടെ പരിപാടികൾ പൂര്‍ത്തിയാക്കി. പ്രതിഷേധത്തെ തുടർന്ന് കർഷക നേതാക്കളായ സുഭാഷ് ഗുർജാർ, സഹബ് സിങ് ഗുർജാർ, സുമൻ വാത്മീകി തുടങ്ങി നിരവധി കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read: ഛത്തീസ്‌ഗഡിൽ അനധികൃത അനാഥാലയം ; പ്രായപൂർത്തിയാകാത്ത 19 കുട്ടികളെ രക്ഷപ്പെടുത്തി
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് 2020 നവംബർ മുതലാണ് രാജ്യത്തെ കർഷകർ പ്രതിഷേധം ആരംഭിച്ചത്. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം