ETV Bharat / bharat

Protest Against Onion Export Duty : ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ; മഹാരാഷ്‌ട്രയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം

Farmers protest in nashik ഉള്ളിക്ക് കയറ്റുമതി തീരുവ വര്‍ധിപ്പിച്ചതിനെതിരായി നാസിക് - ഔറംഗബാദ് ഹൈവേയില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചു

Export duty on onions  Protest on Onion Export Duty Nashik  ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ  Farmers protest in nashik
Protest On Onion Export Duty Nashik
author img

By

Published : Aug 21, 2023, 10:16 PM IST

നാസിക് : ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയ കേന്ദ്ര സർക്കാര്‍ തീരുമാനത്തിനെതിരെ മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിൽ പ്രതിഷേധിച്ച് കര്‍ഷകര്‍ (Farmers protest in nashik). വരുന്ന ഡിസംബർ 31 വരെയാണ് ഉള്ളിക്ക് കയറ്റുമതി തീരുവ ചുമത്താനുള്ള (Impose export duty on onions) കേന്ദ്ര സർക്കാര്‍ തീരുമാനം. നാസിക് - ഔറംഗബാദ് ഹൈവേയിൽ (Nashik aurangabad highway) കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കര്‍ഷകര്‍ മുദ്രാവാക്യം മുഴക്കി (Farmers protest against central government). ഉള്ളി മാലകൾ ധരിച്ചാണ് തെരുവില്‍ പ്രതിഷേധമുണ്ടായത്.

ഷെത്കാരി സംഘടനയുടെ പ്രവർത്തകർ മൻമാഡ് - യോള ഹൈവേ തടഞ്ഞു. തുടര്‍ന്ന്, സംഘടനയുടെ നേതാക്കള്‍ പ്രസംഗത്തിനിടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏകദേശം 30 മിനിട്ടോളം ഇവിടെ നീണ്ടുനിന്ന പ്രതിഷേധം വന്‍ ഗതാഗതക്കുരുക്കിന് ഇടയാക്കി. പ്രകൃതിക്ഷോഭങ്ങള്‍ കൊണ്ട് തങ്ങൾ ഇതിനകം തന്നെ ദുരിതത്തിലാണെന്നും കയറ്റുമതി തീരുവ ചുമത്താനുള്ള തീരുമാനം ഉത്‌പന്നങ്ങളിൽ നിന്ന് വരുമാനം നേടാനുള്ള പ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും കർഷകർ പറയുന്നു.

'ഇത് ഉള്ളി കർഷകരോടുള്ള അനീതി': 'ഇതിനകം തന്നെ വരൾച്ചയ്‌ക്ക് സമാനമായ സാഹചര്യമാണുള്ളത്. ഇപ്പോൾ, ഉള്ളിക്ക് നല്ല വില കിട്ടാൻ തുടങ്ങിയ സമയമാണ്. ഇങ്ങനെയുള്ളപ്പോഴാണ് കേന്ദ്രം ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഇത് ഉള്ളി കർഷകരോടുള്ള അനീതിയാണ്.' - പ്രതിഷേധിക്കുന്ന കർഷകരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഉള്ളിയുടെ വന്‍തോതിലുള്ള മൊത്തവിപണി നടക്കുന്ന സ്ഥലമാണ് ലാസൽഗാവ്. ഇവിടുത്തേത് ഉൾപ്പടെ ജില്ലയിലെ എല്ലാ കാർഷികോത്പന്ന വിപണന സമിതികളിലേയും (Agriculture Produce Market Committee) ഉള്ളി ലേലം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്‌ക്കാന്‍ വ്യാപാരികൾ നേരത്തെ തീരുമാനിച്ചിരുന്നു.

അതേസമയം, മഹാരാഷ്‌ട്രയിലെ വിഞ്ചൂരിൽ ഉള്ളി ലേലം നടന്നതായി എപിഎംസി വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു. കേന്ദ്ര തീരുമാനം പിൻവലിക്കുന്നതുവരെ അനിശ്ചിതകാലത്തേക്ക് ലേലത്തിൽ പങ്കെടുക്കരുതെന്ന് നാസിക് ജില്ല ഉള്ളി ട്രേഡേഴ്‌സ് അസോസിയേഷൻ ആഹ്വാനം നൽകി. വില വർധിക്കുന്നതിന്‍റെ സൂചനകൾക്കിടയിലും വരാനിരിക്കുന്ന ഉത്സവ സീസണും കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഓഗസ്റ്റ് 19ന് ഉള്ളിയുടെ കയറ്റുമതിയില്‍ 40 ശതമാനം തീരുവ ചുമത്തിയത്.

ALSO READ | 500 കിലോ സവാള വിറ്റയാള്‍ക്ക് ലഭിച്ചത് വെറും രണ്ട് രൂപ, അതും ചെക്ക് ആയി ; ഉള്ളുലഞ്ഞ് കര്‍ഷകന്‍

'കയറ്റുമതി ചെയ്‌തത് 9.75 ലക്ഷം ടൺ ഉള്ളി': കസ്റ്റംസ് വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയം ഏർപ്പെടുത്തിയ കയറ്റുമതി തീരുവ, ഡിസംബർ 31 വരെയാണ് പ്രാബല്യത്തിലുള്ളത്. ഈ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിനും ഓഗസ്റ്റ് നാലിനും ഇടയിൽ 9.75 ലക്ഷം ടൺ ഉള്ളിയാണ് കയറ്റുമതി ചെയ്‌തത്. മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്ന ആദ്യ മൂന്ന് രാജ്യങ്ങളാണ് ബംഗ്ലാദേശ്, മലേഷ്യ, യുഎഇ എന്നിവ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.