ETV Bharat / bharat

പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവം ; തമിഴ്‌നാട് കല്ലാക്കുറിച്ചിയിൽ സംഘർഷം രൂക്ഷം

ഇസിആർ ഇന്‍റർനാഷണൽ സ്‌കൂള്‍ വിദ്യാര്‍ഥിയായ ശ്രീമതിയെ ജൂലൈ 12ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ഇസിആർ ഇന്‍റർനാഷണൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണം  സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹത  സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിൽ പ്രതിഷേധം  കല്ലാക്കുറിച്ചിയിൽ പ്രതിഷേധം കനക്കുന്നു  കല്ലാക്കുറിച്ചിയിൽ സംഘർഷം  ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ വിദ്യാർഥിനി  പ്ലസ് ടു വിദ്യാർഥിനി മരിച്ച സംഭവത്തിൽ സംഘർഷം  protest against death of a girl student kallakkurichi tamilnadu  Violence broke out on Sunday near here as protesters demanding justice over the death of a girl student
പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവം; തമിഴ്‌നാട് കല്ലാക്കുറിച്ചിയിൽ സംഘർഷം
author img

By

Published : Jul 17, 2022, 2:34 PM IST

കല്ലാക്കുറിച്ചി(തമിഴ്‌നാട്) : തമിഴ്‌നാട് കല്ലാക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർഥിയെ സ്‌കൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പ്രതിഷേധവുമായി സ്‌കൂളിൽ എത്തിയവർ വാഹനങ്ങൾക്ക് തീയിടുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്‌തു. ഇസിആർ ഇന്‍റർനാഷണൽ സ്‌കൂള്‍ വിദ്യാര്‍ഥിയായ ശ്രീമതിയെ ജൂലൈ 12ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു എന്ന വിവരം സ്‌കൂൾ ആധികൃതരാണ് മാതാപിതാക്കളെ അറിയിച്ചത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പട്ട് ബന്ധുക്കള്‍ രംഗത്ത് എത്തി. സ്‌കൂളിലെ രണ്ട് അധ്യാപകര്‍ തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷം

എന്നാല്‍, മരണം ആത്മഹത്യയല്ലെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സംഭവം നടന്ന് ഇത്രദിവസമായിട്ടും കുറ്റാരോപിതരായ അധ്യാപകര്‍ക്കെതിരെ പൊലീസോ സ്‌കൂൾ മാനേജ്മെന്‍റോ നടപടി സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഞായറാഴ്‌ച രാവിലെ നാട്ടുകാരും ബന്ധുക്കളും സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.