ന്യൂഡൽഹി: രാഷ്‌ട്രീയ എതിരാളികൾക്കും വിമർശകർക്കും എതിരെ മോദി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ. നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പാർലമെന്‍റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് പ്രസ്‌താവന. നിരവധി രാഷ്‌ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളെ ബോധപൂർവം ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്നും സംയുക്ത പ്രസ്‌താവനയിൽ നേതാക്കൾ ആരോപിച്ചു.
-
Joint statement of like-minded opposition parties against the BJP government’s politics of vendetta. pic.twitter.com/Vv4xbw2bpO
— Congress (@INCIndia) July 21, 2022 " class="align-text-top noRightClick twitterSection" data="
">Joint statement of like-minded opposition parties against the BJP government’s politics of vendetta. pic.twitter.com/Vv4xbw2bpO
— Congress (@INCIndia) July 21, 2022Joint statement of like-minded opposition parties against the BJP government’s politics of vendetta. pic.twitter.com/Vv4xbw2bpO
— Congress (@INCIndia) July 21, 2022
മോദി സർക്കാരിന്‍റെ ജനവിരുദ്ധ, കർഷക വിരുദ്ധ, ഭരണഘടന വിരുദ്ധ നയങ്ങൾക്കെതിരെ ഞങ്ങളുടെ കൂട്ടമായ പോരാട്ടം ശക്തമായി തുടരുമെന്നും, അതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ, ഐയുഎംഎൽ, എൻസി, ടിആർഎസ്, എംഡിഎംകെ, എൻസിപി, വിസികെ, ശിവസേന, ആർജെഡി, ആർഎസ്‌പി എന്നീ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.