ETV Bharat / bharat

ട്രാക്‌ടർ റാലിയിൽ മരിച്ച കർഷകന്‍റെ കുടുംബത്തെ കാണാൻ പ്രിയങ്ക ഗാന്ധി രാംപൂരിലെത്തി

author img

By

Published : Feb 4, 2021, 1:21 PM IST

ഹാപുരിൽ വെച്ച്‌ പ്രിയങ്ക ഗാന്ധിയുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു . വാഹനവ്യൂഹത്തിലെ നാല്‌ വാഹനങ്ങൾ കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌.

Priyanka to visit Rampur  Priyanka Gandhi Vadra  Farmer killed in rally  പ്രിയങ്ക ഗാന്ധി രാംപൂരിലെത്തി  നവരീത്‌ സിംഗിന്‍റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി‌  ദേശിയ വാർത്ത  national news  പ്രിയങ്ക ഗാന്ധി
ട്രാക്‌ടർ റാലിയിൽ മരിച്ച കർഷകന്‍റെ കുടുംബത്തെ കാണാൻ പ്രിയങ്ക ഗാന്ധി രാംപൂരിലെത്തി

ന്യൂഡൽഹി: കർഷക സമരത്തിനിടെയുണ്ടായ ട്രാക്‌ടർ റാലിയിൽ മരിച്ച കർഷകൻ നവരീത്‌ സിംഗിന്‍റെ കുടുംബത്തെ സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുപിയിലെ രാംപൂരിലെത്തി. രാംപൂരിലെത്തിയ പ്രിയങ്ക ഗാന്ധിയെ മുൻ എംപിയും കോൺഗ്രസ്‌ നേതാവുമായ നൂർ ബാനുവാണ്‌ സ്വീകരിച്ചത്‌. അതേസമയം ഹാപുരിൽ വെച്ച്‌ പ്രിയങ്ക ഗാന്ധിയുടെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു . വാഹനവ്യൂഹത്തിലെ നാല്‌ വാഹനങ്ങൾ കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തിൽ പ്രിയങ്കയ്‌ക്ക്‌ പരിക്കുകളില്ല.

പൊലീസിന്‍റെ വെടിയേറ്റാണ്‌ കർഷകൻ മരിച്ചതെന്നായിരുന്നു കർഷകരുടെ വാദം. എന്നാൽ ട്രാക്‌ടർ മറിഞ്ഞാണ്‌ മരണമെന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഡൽഹി പൊലീസും പുറത്ത്‌ വിട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.