ലക്‌നൗ : ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് 'കിസാൻ ന്യായ്' റാലിയോടെ തുടക്കമാകും.
വാരണാസിയിലെ ജഗത്പൂർ ഇന്‍റർ കോളജ് ഗ്രൗണ്ടില്‍ റാലിയെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യും.
'ചലോ ബനാറസ്' എന്നതാണ് റാലിയുടെ മുദ്രാവാക്യം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക, ലഖിംപുര്‍ ഖേരി അക്രമത്തിന് പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യുക, മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി.
'പ്രതിഗ്യ റാലി' എന്ന പേരാണ് ആദ്യമിട്ടിരുന്നതെങ്കിലും ലഖിംപുർ ഖേരി സംഭവത്തെ തുടര്‍ന്ന് 'കിസാൻ ന്യായ്' റാലി എന്നാക്കുകയായിരുന്നു.
കൊല്ലപ്പെട്ട കർഷകർക്ക് നീതി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി രണ്ടാം ഘട്ട പ്രതിഷേധ പരിപാടികള്‍ക്ക് റാലിയില്‍ തുടക്കമാകുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു.
സംസ്ഥാനത്തിന്‍റെ ഓരോ ഭാഗത്തും പ്രതിഷേധം ഉയരുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നത് വരെ പ്രതിഷേധ പരിപാടികള്‍ തുടരും.
ആശിഷ് മിശ്രയുടെ അറസ്റ്റ് അപര്യാപ്‌തമാണ്. സംഭവത്തില്‍ ശരിയായ അന്വേഷണം നടക്കണമെങ്കില്‍ അജയ് മിശ്ര കേന്ദ്രമന്ത്രി പദം രാജി വയ്‌ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: ലഖിംപുർ ഖേരി സംഘർഷം : വാരണാസിയിൽ ഞായറാഴ്‌ച കോൺഗ്രസിന്‍റെ 'കിസാൻ ന്യായ്' റാലി