റായ്‌പുര്‍: ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എട്ട് വമ്പന്‍ വാഗ്‌ദാനങ്ങളുമായി പ്രിയങ്ക ഗാന്ധി. സ്വാശ്രയ സംഘങ്ങളുടെ വായ്‌പകള്‍ എഴുതിത്തള്ളല്‍, റോഡപകടങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ ചികിത്സ, പുതിയ പദ്ധതിയുടെ കീഴില്‍ പാചകവാതക സിലിണ്ടറിന് സബ്‌സിഡി തുടങ്ങിയവ ഉള്‍പ്പെടുന്ന വാഗ്‌ദാനങ്ങളാണ് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ലഭ്യമാക്കുമെന്നറിയിച്ചാണ് ഈ നീണ്ടനിര വാഗ്‌ദാനങ്ങള്‍ പ്രിയങ്ക ഗാന്ധി നടത്തിയത്.
ഖൈരാഗഡ് നിയമസഭ മണ്ഡലത്തിലെ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രിയങ്ക ഗാന്ധി എട്ട് സുപ്രധാന വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം പാചകവാതക സിലിണ്ടര്‍ ഓരോന്നിനും ഗൃഹനാഥയ്‌ക്ക് 500 രൂപ സബ്‌സിഡി ലഭ്യമാക്കുന്നതിനായി കോണ്‍ഗ്രസ് മഹ്‌താരി ന്യായ് യോജന ആരംഭിക്കുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു.
വാഗ്‌ദാനങ്ങളുടെ പെരുമഴ: ഛത്തീസ്‌ഗഡിലെ 49.63 ലക്ഷം ഉപഭോക്താക്കളില്‍ 200 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പണം അടയ്‌ക്കേണ്ടതായി വരില്ല. മറ്റുള്ളവര്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്നും അവര്‍ പറഞ്ഞു. മാത്രമല്ല സ്വാശ്രയ സംഘങ്ങളുടെ വായ്‌പകളും സക്ഷം യോജനയ്‌ക്ക് കീഴില്‍ സ്‌ത്രീകളെടുത്ത വായ്‌പകളും എഴുതിത്തള്ളുമെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു.
6,000ത്തോളം വരുന്ന സര്‍ക്കാര്‍ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും സ്വാമി ആത്മാനന്ദ് ഇംഗ്ലീഷ് ആന്‍ഡ് ഹിന്ദി മീഡിയം സ്‌കൂളുകളായി ഉയര്‍ത്തും. മുഖ്യമന്ത്രിയുടെ പ്രത്യേക ആരോഗ്യ സഹായ പദ്ധതി പ്രകാരം റോഡപകടങ്ങളിൽപ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും.
തിവര (ഒരുതരം ധാന്യം) കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ താങ്ങുവിലയ്‌ക്ക് വാങ്ങുമെന്നും പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചു. മാത്രമല്ല കുറഞ്ഞത് 700 പുതിയ ഗ്രാമീണ വ്യവസായ പാർക്കുകൾ സ്ഥാപിക്കുകയും ഗതാഗതവുമായി ബന്ധപ്പെട്ട് 2018 വരെയുള്ള 6,600 വാഹന ഉടമകളുടെ 726 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: 'കന്നഡ മനം' അറിഞ്ഞ കോണ്‍ഗ്രസ്; വിജയം എളുപ്പമാക്കിയത് ഈ 'അഞ്ച് സുന്ദര വാഗ്‌ദാനങ്ങള്‍'