ലഖ്‌നൗ: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലില്ലായ്‌മ അതിരൂക്ഷമായെന്നും 16.5 ലക്ഷം യുവാക്കൾക്ക് സംസ്ഥാനത്ത് തൊഴിൽ നഷ്‌ടപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. സംസ്ഥാനത്തെ നാല് കോടി ജനങ്ങൾക്ക് തൊഴിൽ കണ്ടെത്താനുള്ള പ്രതീക്ഷ നഷ്‌ടപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
എന്നാൽ വസ്‌തുതകൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രഹിക്കാത്തതിനാൽ അദ്ദേഹം സംസ്ഥാനത്ത് ഉയർന്നുവരുന്ന തൊഴിലില്ലായ്‌മയെ കുറിച്ച് സംസാരിക്കുന്നില്ല എന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു. യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കേണ്ടതിന്‍റെ പ്രാധാന്യവും പ്രിയങ്ക ഗാന്ധി വിശദീകരിച്ചു.
2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. സ്ത്രീകൾക്കും യുവാക്കൾക്കും 40 ശതമാനം വീതം സംവരണമാണ് സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് നൽകിയിരിക്കുന്നത്.
Also Read: താമരശ്ശേരിയിൽ കെട്ടിടം തകർന്ന് വീണ് 15 പേർക്ക് പരിക്ക്