ന്യൂഡല്‍ഹി: ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ ജന്തര്‍മന്തറില്‍ സമരം നടത്തുന്ന ഗുസ്‌തി താരങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിഷയത്തില്‍ പ്രതിഷേധമറിയിച്ച് പ്രിയങ്ക ഗാന്ധി ഗുസ്‌തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനിരിക്കെയാണ് ഇന്ന് രാവിലെ ജന്തര്‍മന്തറിലെത്തിയ പ്രിയങ്ക താരങ്ങളെ കണ്ടത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളുമായി പ്രിയങ്ക ഗാന്ധി സംവദിച്ചു.
കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി: ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെനെതിരെ ഗുസ്‌തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെ അഭിമാനവും യശസും ഉയര്‍ത്തുന്ന താരങ്ങളുടെ ആവശ്യവും അഭ്യര്‍ഥനകളും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രിയങ്ക കുറ്റവാളികളെ രക്ഷിക്കാന്‍ ആഗ്രഹമുണ്ടോയെന്നും ചോദിച്ചിരുന്നു. ഒരു പാര്‍ട്ടിയുടെയും അതിന്‍റെ നേതാക്കളുടെയും അഹങ്കാരം ആകാശത്തോളം ഉയരുമ്പോള്‍ അത്തരം ശബ്‌ദങ്ങളെ തകര്‍ക്കപ്പെടണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
ഗുസ്‌തി താരങ്ങളെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍: കോൺഗ്രസ് നേതാക്കളായ ഭൂപീന്ദർ ഹൂഡ, ദീപേന്ദർ ഹൂഡ, ഉദിത് രാജ് എന്നിവരും നേരത്തെ ജന്തര്‍മന്തറിലെ ഗുസ്‌തി താരങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചതോടെ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള താരങ്ങളുടെ ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.
-
Priyanka Gandhi reaches Jantar Mantar in solidarity to the protesting wrestlers. She spoke to protesting wrestlers, who are there for last 5 days. pic.twitter.com/FGZNiTxw6q
— Aaron Mathew (@AaronMathewINC) April 29, 2023 " class="align-text-top noRightClick twitterSection" data="
">Priyanka Gandhi reaches Jantar Mantar in solidarity to the protesting wrestlers. She spoke to protesting wrestlers, who are there for last 5 days. pic.twitter.com/FGZNiTxw6q
— Aaron Mathew (@AaronMathewINC) April 29, 2023Priyanka Gandhi reaches Jantar Mantar in solidarity to the protesting wrestlers. She spoke to protesting wrestlers, who are there for last 5 days. pic.twitter.com/FGZNiTxw6q
— Aaron Mathew (@AaronMathewINC) April 29, 2023
ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലീസിന് വേണ്ടി സുപ്രീ കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിനോട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
-
LIVE: Media byte by Smt. @priyankagandhi ji at Jantar Mantar, New Delhi. https://t.co/LajY64y0m1
— Congress (@INCIndia) April 29, 2023 " class="align-text-top noRightClick twitterSection" data="
">LIVE: Media byte by Smt. @priyankagandhi ji at Jantar Mantar, New Delhi. https://t.co/LajY64y0m1
— Congress (@INCIndia) April 29, 2023LIVE: Media byte by Smt. @priyankagandhi ji at Jantar Mantar, New Delhi. https://t.co/LajY64y0m1
— Congress (@INCIndia) April 29, 2023
ബ്രിജ് ഭൂഷണെതിരെ കേസെടുക്കണമെന്ന തങ്ങളുടെ ആവശ്യം നിറവേറിയെങ്കിലും വിഷയത്തില്‍ നടപടിയെടുക്കും വരെ സമരം തുടരുമെന്ന് ഗുസ്‌തി താരങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പ്രമുഖ ഗുസ്‌തി താരങ്ങള്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് താരങ്ങള്‍ നേരത്തെയും സമരം നടത്തിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് രണ്ടാം തവണയും സമരവുമായി രംഗത്തെത്തിയത്.
-
Priyanka Gandhi Ji meets the wrestlers protesting against WFI chief & BJP MP Brij Bhushan Sharan Singh at Jantar Mantar, Delhi pic.twitter.com/OiSo96criS
— Ashish Singh (@AshishSinghKiJi) April 29, 2023 " class="align-text-top noRightClick twitterSection" data="
">Priyanka Gandhi Ji meets the wrestlers protesting against WFI chief & BJP MP Brij Bhushan Sharan Singh at Jantar Mantar, Delhi pic.twitter.com/OiSo96criS
— Ashish Singh (@AshishSinghKiJi) April 29, 2023Priyanka Gandhi Ji meets the wrestlers protesting against WFI chief & BJP MP Brij Bhushan Sharan Singh at Jantar Mantar, Delhi pic.twitter.com/OiSo96criS
— Ashish Singh (@AshishSinghKiJi) April 29, 2023
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള പരാതിയില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്‌തില്ലെന്നറിയിച്ച് ഏഴ് വനിത ഗുസ്‌തി താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്ക് ബ്രിജ് ഭൂഷണിന്‍റെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ സ്ഥിതി ഗതികള്‍ വിലയിരുത്താനും കുട്ടിയ്‌ക്ക് മതിയായ സുരക്ഷ ഉറപ്പാക്കാനും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്‌തു.