ന്യൂഡൽഹി: വനിത സ്ഥാനാർഥികൾക്ക് 50 ശതമാനം സംവരണം നൽകണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംവരണം 40 ശതമാനത്തില്‍ ഒതുക്കാന്‍ പറ്റില്ല. ഇതുസംബന്ധിച്ച് തന്‍റെ പാർട്ടി ഫോര്‍മുല പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ശനിയാഴ്‌ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രസ്‌താവന. കൊവിഡും ഒമിക്രോണും വ്യാപിക്കുന്നതിനാല്‍ ജനുവരി 15 വരെ സംസ്ഥാനത്ത് മെഗാറാലി നടത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇക്കാരണത്താല്‍ ആരംഭിച്ച 'ലഡ്‌കി ഹുൻ ലഡ് ശക്തി ഹുൻ' വെർച്വൽ പ്രചാരണത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
'സ്ത്രീകൾ ഒരു വന്‍ ശക്തിയാണ്'
സ്ത്രീകൾക്ക് സഹിക്കാനുള്ള ശക്തിയുണ്ടെന്നത് ശരിയാണ്. എന്നാൽ സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയേണ്ടതുണ്ട്. അവരുടെ അവകാശങ്ങൾക്കായി പോരാടേണ്ടതുണ്ട്. ഉന്നാവോ ബലാത്സംഗക്കേസിൽ നിന്നാണ് 'ലഡ്‌കി ഹുൻ ലഡ് ശക്തി ഹുൻ' എന്ന ആശയം ഉടലെടുത്തത്.
ഇരയിൽ നിന്ന് മാത്രമല്ല, നീതിക്ക് വേണ്ടി പോരാടിയ ആ കുടുംബത്തിലെ സ്ത്രീകളിൽ നിന്നും തനിക്ക് പ്രചോദനം ലഭിച്ചു. സ്ത്രീകൾ ഒരു വന്‍ ശക്തിയാണ്, ഈ ശക്തികൾ ഒന്നിച്ചാൽ മാറ്റം ഉറപ്പാണ്. 50% സ്‌ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നൽകേണ്ടതുണ്ട്. 40% മുതൽ തുടങ്ങാം എന്ന് കരുതുന്നു, എന്നാൽ 40% ഇപ്പോഴും പോരാ. അത് 50% ആയിരിക്കണമെന്ന് അവര്‍ വ്യക്തമാക്കി.
ALSO READ: രാജ്യത്ത് 100 സൈനിക സ്‌കൂളുകൾ ആരംഭിക്കും; പെൺകുട്ടികൾക്ക് കൂടുതൽ പരിഗണന: രാജ്‌നാഥ് സിങ്