ലഖ്‌നൗ: അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് യോഗങ്ങൾക്ക് നേതൃത്വം നല്‍കി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി ഞായറാഴ്‌ച റായ്‌ബറേലി സന്ദർശിക്കും.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സംഘടന പദവി, സ്ഥാനാർഥികളുടെ പേരുകൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ പ്രിയങ്ക ഗാന്ധി ചർച്ച നടത്തും. ബ്ലോക്ക് പ്രസിഡന്‍റുമാർ, ന്യായ പഞ്ചായത്ത് പ്രസിഡന്‍റുമാർ, സിറ്റി പ്രസിഡന്‍റുമാർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗങ്ങളിൽ പ്രിയങ്ക ഗാന്ധി സംസാരിക്കും. പിസിസി അംഗങ്ങളുമായി പ്രിയങ്ക ഗാന്ധി സംവദിക്കും. മുൻ നിയമസഭ സമാജികരും മുതിർന്ന പാർട്ടി പ്രവർത്തകരുമായും പ്രിയങ്ക ആശയവിനിമയം നടത്തും.
ജെസിസി, റോട്ടറി ക്ലബുകൾ, ഐഎംഎ, റായ്‌ബറേലി ക്ലബ്, കെമിസ്റ്റ് ഓർഗനൈസേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും വൈകുന്നേരം പ്രിയങ്ക ഗാന്ധി ചർച്ച നടത്തും. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലിയിൽ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അധിക സമയം ചെലവഴിക്കാൻ സാധിച്ചിട്ടില്ല. അതിനിടെ കോൺഗ്രസ് എംഎൽഎമായ അതിഥി സിങ്, രാകേഷ് സിങ് തുടങ്ങിയവർ നേതൃത്വത്തിനെതിരെ രംഗത്തെത്തിയതും മണ്ഡലത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ALSO READ: കൊൽക്കത്തയിൽ മുത്തൂറ്റ് ഫിനാൻസിൽ മോഷണം; സ്വർണവും പണവും അപഹരിച്ചു