ഗ്ലോബല്‍ ഐക്കന്‍ പ്രിയങ്ക ചോപ്രയുടെതായി റിലീസിനൊരുങ്ങുന്ന ഹോളിവുഡ് പ്രോജക്‌ടാണ് 'സിറ്റാഡെല്‍'. റിലീസിനോടടുക്കുന്ന വെബ് സീരീസിന്‍റെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ പ്രിയങ്ക ചോപ്ര. ഇതിന്‍റെ ഭാഗമായി അമേരിക്കൻ ഗായകനായ തന്‍റെ ഭർത്താവ് നിക്ക് ജൊനാസിനും മകൾ മാല്‍തി മേരി ജൊനാസിനുമൊപ്പം റോമില്‍ എത്തിയിരിക്കുകയാണ് താരം.
താര ദമ്പതികളും മകളും റോമിലെത്തിയതിന്‍റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കറുത്ത നിറത്തിലുള്ള വസ്‌ത്രം ധരിച്ച് നിക്കിന്‍റെ കൈ പിടിച്ച് നടക്കുന്ന പ്രിയങ്കയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. കറുത്ത സിൽക്ക് ഔട്ട്‌ഫിറ്റും അതിന് അനുയോജ്യമായ നീളമുള്ള കറുത്ത ഓവർകോട്ടുമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. തലമുടി കെട്ടാതെ സ്‌റ്റൈലായി വിടര്‍ത്തിയിട്ട്, വളരെ കുറച്ച് മാത്രം മേക്കപ്പിട്ട് പ്രിയങ്ക തന്‍റെ ലുക്കിനെ കൂടുതല്‍ മനോഹരമാക്കിയിരുന്നു. സ്‌റ്റൈലിനെ പൂര്‍ണമാക്കാന്‍ താരം ഒരു കറുത്ത സ്ലിങ് ബാഗും ധരിച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
അതേസമയം വെള്ള നിറമുള്ള ടീ ഷർട്ടും ചാര നിറത്തിലുള്ള സ്യൂട്ടുമാണ് നിക്ക് ധരിച്ചിരുന്നത്. കാറിൽ കയറാൻ തയ്യാറെടുക്കുന്ന താര ദമ്പതികളുടെ ചിത്രമാണ് പാപ്പരാസികള്‍ പകര്‍ത്തിയിരിക്കുന്നത്. ഈ ചിത്രം ഒരു ഫാന്‍ പേജില്‍ പങ്കുവയ്‌ക്കുകയും നിമിഷ നേരം കൊണ്ട് ചിത്രം വൈറലാകുകയും ചെയ്‌തു. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി ചുവന്ന ഹാര്‍ട്ട് ഇമോജികളുമായി ആരാധകര്‍ കമന്‍റ് ബോക്‌സില്‍ ഒഴുകിയെത്തി.
Also Read: മകള്‍ മാല്‍തിക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി പ്രിയങ്ക ചോപ്ര
കമന്‍റ് സെക്ഷനില്‍, താര ദമ്പതികളോടുള്ള സ്‌നേഹവും ആരാധകര്‍ പ്രകടിപ്പിച്ചു. അതേസമയം മകള്‍ മാല്‍തിയെ മിസ് ചെയ്‌തുവെന്നറിയിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി. 'മാല്‍തിയുടെ അമ്മയും അച്ഛനും' -ചുവന്ന ഹാര്‍ട്ട് ഇമോജിയും ഫയര്‍ ഇമോജിയും പങ്കുവച്ച് ഒരു ആരാധകന്‍ കുറിച്ചു. 'അമ്മയും അച്ഛനും' -മറ്റൊരാള്‍ കുറിച്ചു. ഇതുപോലെ നിരവധി കമന്‍റുകളാണ് മകളുടെ പേരില്‍ ഈ താര ദമ്പതികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. താര ദമ്പതികളേക്കാള്‍ മകള്‍ മാല്‍തിയോടുള്ള ആരാധകരുടെ അളവുറ്റ സ്നേഹത്തിന്‍റെയും ആരാധനയുടെയും തെളിവാണ് ഈ കമന്‍റുകള്‍.
നേരത്തെ റോമിൽ നടന്ന 'സിറ്റാഡെൽ' പ്രീമിയറിൽ പ്രിയങ്ക മിന്‍റ് ഗ്രീന്‍ നിറമുള്ള ഗൗണിലാണ് പ്രത്യക്ഷപ്പെട്ടത്. 'സിറ്റാഡെല്‍' സഹതാരം റിച്ചാർഡ് മാഡനും പ്രിയങ്കയ്‌ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന് മുമ്പായി ഇരുവരും 'സിറ്റാഡെലി'ന്‍റെ ലണ്ടൻ പ്രീമിയറിലും പങ്കെടുത്തിരുന്നു. അന്ന് ചുവന്ന സിൽക്ക് ഗൗണിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. അതേസമയം ഇന്ത്യയില്‍ നടന്ന പ്രീമിയറില്‍ താരം നീല നിറത്തിലുള്ള വസ്‌ത്രമാണ് ധരിച്ചിരുന്നത്.
റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്‌ത 'സിറ്റാഡെൽ' ഏപ്രില്‍ 28ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് റിലീസിനെത്തുക. അന്ന് രണ്ട് എപ്പിസോഡുകളാകും റിലീസ് ചെയ്യുക. പിന്നീട് മെയ് 26 വരെയുള്ള എല്ലാ വെള്ളിയാഴ്‌ചയും 'സിറ്റാഡെലിന്‍റെ' ഓരോ പുതിയ എപ്പിസോഡുകളും റിലീസ് ചെയ്യും. 'സിറ്റാഡെൽ' എന്ന ആഗോള ചാര സംഘടനയിലെ മുന്‍നിര ഏജന്‍റുമാരായ മേസൺ കെയ്ൻ (റിച്ചാർഡ് മാഡൻ), നാദിയ (പ്രിയങ്ക) എന്നിവരെ ചുറ്റിപ്പറ്റിയുള്ളതാണ് സീരീസ്.
Also Read: ഭര്‍ത്താവ് നിക്കിനൊപ്പം സിറ്റാഡെൽ ഗ്ലോബൽ പ്രീമിയറിൽ പ്രിയങ്ക ചോപ്ര
നേരത്തെ സിറ്റാഡെല്‍ വിശേഷങ്ങള്‍ പ്രിയങ്ക ചോപ്ര പങ്കുവച്ചിരുന്നു. 'സിറ്റാഡെല്‍ സീരീസിന്‍റെ കഥ സ്‌റ്റണ്ടുമായി ഇഴചേര്‍ന്നിരിക്കുന്നു. ഈ മികച്ച ആക്ഷൻ പീസുകളിൽ വളരെ ആവേശകരമായത് എന്തെന്നാൽ അവയിൽ നാടകീയതയും കഥ പറച്ചിലും ഉണ്ട്. മികച്ച ആക്ഷൻ സീക്വൻസുകൾ മാത്രമല്ല, ഈ കഥാപാത്രങ്ങളെ കുറിച്ച് നമുക്ക് ഒരുപാട് കാണാൻ കഴിയും. അതിനാൽ എല്ലാ സ്‌റ്റണ്ടുകളിലും ഇഴചേർന്ന ഒരു കഥയുണ്ട്. അതെനിക്ക് വളരെ രസകരവും പുതിയതും ആയിരുന്നു' -ഇപ്രകാരമാണ് സിറ്റാഡെലിനെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞത്.