ചിക്കബല്ലാപുര: ശുചീകരണത്തിന്‍റെ മറവിൽ ജയിലിൽ ചാടിയ ക്രിമിനൽ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരൻ പിടിയില്‍. കര്‍ണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണിയിലാണ് സംഭവം നടന്നത്. ബലാത്സംഗ, കൊലപാതകക്കേസുകളില്‍ ബട്‌ഹള്ളി പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ചിന്താമണി സബ് ജയിലിൽ തടവിലാക്കപ്പെട്ട ആന്ധ്രാപ്രദേശിൽ നിന്നുള്ള ശങ്കരപ്പയാണ് ജയില്‍ ചാടിയതിനെ തുടര്‍ന്ന് വീണ്ടും പിടിയിലായത്.
ALSO READ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കല്യാണം; രണ്ട് ലക്ഷം പിഴ ചുമത്തി പൊലീസ്
30 അടി ഉയരമുള്ള ജയിൽ മതിൽ ചാടിയാണ് ഇയാള്‍ രക്ഷപ്പെട്ടിരുന്നത്. കേസ് അന്വേഷിക്കാൻ ജില്ല പൊലീസ് സൂപ്രണ്ട് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ജയില്‍ ചാടിയതിനെ തുടര്‍ന്ന് നടക്കാൻ കഴിയാത്തവിധം ശങ്കരപ്പയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. ചിക്കബല്ലാപുര നഗരത്തിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടിക്കാന്‍ തെരച്ചില്‍ നടത്തുന്നതിനിടെ നായ കുരച്ചതോടെയാണ് പൊലീസിന് തുമ്പുകിട്ടിയതും പ്രതി പിടിയിലായതും.