ബദൗൻ (ഉത്തർപ്രദേശ്) : വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ബദൗനിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ച സ്വകാര്യ സ്‌കൂൾ അധ്യാപകനെതിരെയാണ് നടപടി.
സെപ്‌റ്റംബർ 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി മൊബൈൽ ഫോണിൽ അശ്ലീല വീഡിയോയും ചിത്രങ്ങളും അധ്യാപകൻ കാണിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്.