ലഖ്‌നൗ : ഭക്ഷണം കഴിക്കുന്നതിനിടെ വികൃതി കാട്ടിയെന്നാരോപിച്ച് രണ്ടാം ക്ലാസുകാരനെതിരെ സ്‌കൂൾ പ്രിൻസിപ്പലിന്‍റെ ക്രൂരനടപടി. സ്‌കൂൾ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് കുട്ടിയെ തലകീഴായി പിടിച്ചായിരുന്നു പ്രിൻസിപ്പലിന്‍റെ ക്രൂരത.
അഹ്‌റൗറയിലെ സദ്ഭാവ്‌ന ശിക്ഷൺ സൻസ്ഥാൻ ജൂനിയർ ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂൾ പ്രിൻസിപ്പൽ മനോജ് വിശ്വകർമയാണ് രണ്ടാം ക്ലാസുകാരനായ സോനു യാദവിനോട് ക്രൂരമായി പെരുമാറിയത്. ഈ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ALSO READ: ദുർമന്ത്രവാദം ആരോപിച്ച് 55 കാരിയെ അടിച്ചുകൊന്നു ; രണ്ട് പേർ അറസ്റ്റിൽ
വിഷയത്തിൽ ജില്ല മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലഷ്‌കർ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിൻസിപ്പലിനെതിരെ പരാതി ഫയൽ ചെയ്യാനും ജില്ല കലക്‌ടർ നിർദേശിച്ചു. വികൃതി കാട്ടുന്നതിൽ നിന്ന് മറ്റ് കുട്ടികളെ നിരുത്സാഹപ്പെടുത്താനായിരുന്നു പ്രിൻസിപ്പലിന്‍റെ ഈ ക്രൂരത.