ETV Bharat / bharat

പ്രതിപക്ഷത്തെ കൂടി കേള്‍ക്കൂ... പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി വാദ്ര

രാജ്യം അഭൂതപൂർവമായ ഒരു പ്രതിസന്ധി നേരിടുമ്പോൾ, വിഷയത്തിൽ പ്രതിപക്ഷ നേതാക്കളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ചോദിച്ചറിയാൻ പോലും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും പ്രിയങ്ക ഗാന്ധി

'Prime Minister needs to tell people how he will save lives': Priyanka  വാക്സിൻ ക്ഷാമം  പ്രിയങ്ക ഗാന്ധി വാദ്ര  വാക്സിൻ ക്ഷാമം; കേന്ദ്ര സർക്കാറിനെതിരെ പ്രിയങ്ക ഗാന്ധി വാദ്ര
പ്രിയങ്ക ഗാന്ധി വാദ്ര
author img

By

Published : Apr 21, 2021, 11:10 AM IST

ന്യൂഡൽഹി: രാജ്യം നേരിടുന്ന രൂക്ഷമായ വാക്സിൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. വിഡിയോ സന്ദേശത്തിലൂടെയാണ് മോദി സർക്കാറിനെതിരെ പ്രിയങ്ക വിമർശനം ഉയർത്തിയത്. രാജ്യം അഭൂതപൂർവമായ ഒരു പ്രതിസന്ധി നേരിടുമ്പോൾ, വിഷയത്തിൽ പ്രതിപക്ഷ നേതാക്കളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ചോദിച്ചറിയാൻ പോലും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാജ്യത്തിന്‍റെ ആവശ്യങ്ങൾ പരിഗണിക്കാതെ സർക്കാർ വാക്സിനുകൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ ആറു മാസത്തിനിടയിൽ 1.1 ദശലക്ഷം പ്രതിരോധ മരുന്നുകൾ കേന്ദ്ര സർക്കാർ കയറ്റുമതി ചെയ്തു. ഇന്ന് നാം ക്ഷാമം നേരിടുന്നു. ജനുവരി മുതൽ മാർച്ച് വരെ കേന്ദ്രം ആറു കോടി വാക്സിനുകൾ കയറ്റുമതി ചെയ്തു. ഈ സമയത്ത് മൂന്നു മുതൽ നാലു കോടി വരെ ഇന്ത്യക്കാർക്കാണ് വാക്സിനേഷൻ നൽകിയത്. എന്തുകൊണ്ടാണ് സർക്കാർ ഇന്ത്യക്കാർക്ക് മുൻഗണന നൽകാത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും, എങ്ങനെ അവരുടെ ജീവൻ രക്ഷിക്കുമെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

കോ​വി​ഡ്​ വാ​ക്​​സി​ൻ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ വി​വേ​ച​ന​പ​ര​മാ​യ ന​യ​​ത്തെ ചോ​ദ്യം ചെ​യ്​​ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വാ​ക്​​സി​ൻ ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്ന ന​യ​മ​ല്ല കേ​ന്ദ്ര​ത്തി​ന്‍റേതെ​ന്ന്​ രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.