ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഖ്‌നൗ റാലി റദ്ദാക്കി. പഞ്ചാബ് റാലി റദ്ദാക്കിയതിന് പിന്നാലെയാണ് ജനുവരി 9ന് നടത്താനിരുന്ന ലഖ്‌നൗ സന്ദർശനവും റദ്ദാക്കിയത്. മോശം കാലവസ്ഥയാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിൽ യുപിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കിയത് ബിജെപിക്ക് തിരിച്ചടിയാണ്. പ്രചാരണം കൊഴുക്കുന്ന സംസ്ഥാനത്ത് ലഖ്‌നൗ റാലി ബിജെപിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രകടനമായാണ് വിലയിരുത്തിയിരുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമ്മേളനത്തിനെത്തുമെന്നായിരുന്നു റിപ്പോർട്ടുകള്‍.
തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ അവതരിപ്പിച്ച് ഡിസംബർ 19 മുതൽ സംസ്ഥാനത്ത് ബിജെപി നടത്തി വരുന്ന ജൻ വിശ്വാസ് യാത്രയുടെ സമാപനത്തിന്‍റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചിരുന്നത്. രാജ്യത്ത് ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസും റാലികള്‍ മാറ്റിയിട്ടുണ്ട്.
ALSO READ വൻ സുരക്ഷ വീഴ്‌ച, പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹന വ്യൂഹം കുടുങ്ങി