ETV Bharat / bharat

MODI IN UAE | 'ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും'; കരാർ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

author img

By

Published : Jul 15, 2023, 9:36 PM IST

രൂപയിൽ വ്യാപാരം നടത്തുന്നത്, ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുമെന്ന് നരേന്ദ്ര മോദി

PRIME MINISTER NARENDRA MODI IN UAE  മോദി  നരേന്ദ്ര മോദി  മോദി യുഎഇയിൽ  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  യുഎഇ  ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം  NARENDRA MODI  ശക്തികാന്ത ദാസ്
നരേന്ദ്ര മോദി യുഎഇയിൽ

അബുദാബി: ഒരു ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ കൂടിക്കാഴ്‌ചയിൽ ധാരണയായി. കൂടാതെ ഇരു രാജ്യങ്ങളും പരസ്‌പര സഹകരണം ശക്‌തിപ്പെടുത്താനുള്ള വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു. ഇന്ന് രാവിലെയാണ് ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തിയത്.

രൂപയിൽ വ്യാപാരം നടത്തുന്നത് ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ വർഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ഒപ്പുവച്ചതിന് ശേഷം ഇന്ത്യ - യുഎഇ വ്യാപാരത്തിൽ 20 ശതമാനം വർധനയുണ്ടായതായി മോദി വ്യക്‌തമാക്കി. കറൻസികളിൽ വ്യാപാരം നടത്തുന്നതിനായി ഒപ്പുവച്ച കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്‌തമായ സാമ്പത്തിക സഹകരണവും പരസ്‌പര വിശ്വാസവുമാണ് വ്യക്‌തമാക്കുന്നതെന്നും മോദി പറഞ്ഞു.

സഹോദരനെന്ന് മോദി: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് തനിക്ക് എപ്പോഴും ഒരു സഹോദരന്‍റെ സ്നേഹമാണ് ലഭിച്ചിട്ടുള്ളതെന്നും മോദി പറഞ്ഞു. 'നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വലിയ രീതിയിൽ വികസിച്ചിട്ടുണ്ട്. താങ്കൾ അതിന് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. ഇന്ത്യയിലെ ഓരോ വ്യക്‌തിയും താങ്കളെ ഒരു യഥാർഥ സുഹൃത്തായാണ് കാണുന്നത്'. - യുഎഇ പ്രസിഡന്‍റിനോട് മോദി പറഞ്ഞു.

യുഎഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടി കോപ് - 28ന് എല്ലാ പിന്തുണയും അറിയിച്ച മോദി ഈ വർഷം അവസാനം നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ താൻ തീരുമാനിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. നേരത്തെ പ്രസിഡൻഷ്യൽ കൊട്ടാരമായ ഖസർ - അൽ - വതനിൽ മോദിക്ക് ആചാരപരമായ സ്വീകരണം നൽകിയിരുന്നു. ഊഷ്‌മള ആലിംഗനത്തോടെയാണ് യുഎഇ പ്രസിഡന്‍റ് അദ്ദേഹത്തെ സ്വീകരിച്ചത്.

അതിനിടെ, അതിർത്തി കടന്നുള്ള ഇടപാടുകൾക്കും സഹകരണത്തിനുമായി ഇന്ത്യൻ രൂപ, യുഎഇ ദിർഹം (എഇഡി) എന്നീ പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) യുഎഇ സെൻട്രൽ ബാങ്കും രണ്ട് കരാറുകളിൽ ഒപ്പുവച്ചു. ആർബിഐ ഗവർണർ ശക്തികാന്ത ദാസും സെൻട്രൽ ബാങ്ക് ഓഫ് യുഎഇ ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമയും ഒപ്പുവച്ച ധാരണാപത്രങ്ങൾ മോദിയുടെയും യുഎഇ പ്രസിഡന്‍റിന്‍റെയും സാന്നിധ്യത്തിൽ കൈമാറി.

രണ്ട് സെൻട്രൽ ബാങ്കുകളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രങ്ങൾ ഇന്ത്യ-യുഎഇ സഹകരണത്തിന്‍റെ വളരെ പ്രധാനപ്പെട്ട വശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ കരാർ മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും അന്താരാഷ്‌ട്ര സാമ്പത്തിക ഇടപെടലുകൾ ലളിതമാക്കുകയും ചെയ്യുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപെടലിന് പുതിയ ഊന്നൽ നൽകുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) കൊവിഡ് മഹാമാരിയുടെ സമയത്ത് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചിരുന്നു. വ്യാപാരം, നിക്ഷേപം, ഊർജം, ഭക്ഷ്യസുരക്ഷ, ശാസ്‌ത്ര സാങ്കേതികം, വിദ്യാഭ്യാസം, ഫിൻടെക്, പ്രതിരോധം, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിങ്ങനെ വിവിധ മേഖലകളിൽ ഇന്ത്യയും യുഎഇയും പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.