ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും ദീപാവലി ദിനാശംസകൾ. ഈ ദിവസം എല്ലാവരിലും സന്തോഷവും വെളിച്ചവും പകരട്ടെ. സമ്പൽസമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യൻ സൈനികരുടെ ധൈര്യത്തിന് നന്ദി പ്രകടിപ്പിക്കാൻ വാക്കുകൾക്ക് കഴിയില്ല. അവരുടെ കുടുംബാംഗങ്ങൾക്കും നന്ദി അറിയിക്കുന്നു. അതിർത്തികളിൽ കാവൽ നിൽക്കുന്ന ധീരജവാന്മാർക്ക് നൽകുന്ന സല്യൂട്ടായി ഇത്തവണ ദീപം കത്തിക്കണമെന്ന് പ്രധാനമന്ത്രി വെള്ളിയാഴ്‌ച അഭ്യർഥിച്ചിരുന്നു. ദീപാവലി ആഘോഷിക്കാൻ സാധിക്കാത്ത എല്ലാ സൈനികർക്കും മുൻനിര കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും വേണ്ടി രാജ്യം മുഴുവൻ പ്രാർഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീപാവലി ആശംസയറിയിച്ച് പ്രധാനമന്ത്രി - Modi greets people on Diwali
അതിർത്തികളിൽ കാവൽ നിൽക്കുന്ന ധീരജവാന്മാർക്ക് നൽകുന്ന സല്യൂട്ടായി ഇത്തവണ ദീപം കത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി