ETV Bharat / bharat

ത്രിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒഡിഷയിലെത്തി - റൂർക്കേല സ്റ്റീൽ പ്ലാന്‍റ്

രാഷ്ട്രപതി തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങും

Presindent visit to Odisha  Kovind visits Odisha  Ramnath kOvind in Odisha  രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒഡിഷ സന്ദർശനത്തിൽ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  നവീൻ പട്നായിക്  റൂർക്കേല സ്റ്റീൽ പ്ലാന്‍റ്  ഐഒഎഫ്എൽ
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒഡിഷ സന്ദർശനത്തിൽ
author img

By

Published : Mar 21, 2021, 7:38 AM IST

ഭുവനേശ്വർ: ത്രിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒഡിഷയിലെത്തി. ശനിയാഴ്‌ച വൈകുന്നേരം ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്രപതിയെ ഒഡിഷ ഗവര്‍ണര്‍ പ്രൊഫ.ഗണേഷി ലാല്‍, മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രതാപ് സാരംഗി, പ്രതിപക്ഷ നേതാവ് പ്രദീപ്‌ത നായിക് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഞായറാഴ്‌ച റൂര്‍ക്കേലയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എന്‍ഐടി)യുടെ പതിനെട്ടാമത് ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് റൂർക്കേല സ്റ്റീൽ പ്ലാന്‍റിന്‍റെ നവീകരിച്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഇസ്‌പത ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനും ഗവര്‍ണറും ചടങ്ങുകളിൽ പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 11.15 ന് ശ്രീ ജഗന്നാഥ ക്ഷേത്രം, വൈകിട്ട് 4.15 ന് കൊണാർക്ക് സൂര്യ ക്ഷേത്രം എന്നിവിടങ്ങളില്‍ അദ്ദേഹം ദര്‍ശനം നടത്തും. തുടര്‍ന്ന് ഐഒഎഫ്എൽ സന്ദര്‍ശിച്ച് അദ്ദേഹം തിങ്കളാഴ്‌ച വൈകിട്ട് 5.40 ന് ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.