ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ദസ്റ - വിജയ ദശമി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇത്തരം ആഘോഷങ്ങള്‍ രാജ്യത്തിന്‍റെ കെട്ടുറപ്പിനും ധാര്‍മിക അടിത്തറ നിലനില്‍ക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. "വിജയ ദശമി ദിനത്തിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
Also Read: കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു, ഇന്ധന വില വർധനയില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി
തിന്മയ്‌ക്കെതിരായ നന്മയുടെ വിജയമാണ് വിജയ ദശമി അല്ലെങ്കിൽ ദസറ. ഈ ഉത്സവം ധാർമ്മികതയുടെയും നന്മയുടെയും ധർമ്മത്തിന്‍റെയും പാത പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുമെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.