പനജി: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്ന് തവണ എംഎൽഎയായ പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. ബംബോലിമിലെ ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള സാവന്തിനും മറ്റ് എട്ട് ബി ജെ പി എംഎല്‍എ മാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര അർലേക്കർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡനവിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൊങ്കണി ഭാഷയിലാണ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്.
2019 മാര്‍ച്ചിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണശേഷം പ്രമോദ് സാവന്ത് ആദ്യമായി മുഖ്യമന്ത്രിയായത്. സാവന്തിനെ കൂടാതെ, വിശ്വജിത് റാണെ, മൗവിൻ ഗോഡിഞ്ഞോ, രവി നായിക്, നിലേഷ് കബ്രാൾ, സുഭാഷ് ശിരോദ്കർ, രോഹൻ ഖൗണ്ടെ, ഗോവിന്ദ് ഗൗഡെ, അറ്റനാസിയോ മൊൺസെറാട്ടെ എന്നിവരും മന്ത്രിമാരായി സത്യപ്രത്ജ്ഞ ചെയ്തു. റാണെ, ഗോഡിഞ്ഞോ, കബ്രാൾ, ഗൗഡ് എന്നിവർ 2019-22 കാലഘട്ടത്തിൽ സാവന്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഭാഗമായിരുന്നപ്പോള്‍ ഖൗണ്ടെ പരീക്കറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
നോർത്ത് ഗോവയിലെ സൻഖാലിമിൽ നിന്നുള്ള എംഎൽഎയായ സാവന്ത് ഗോവ ബിജെപി നിയമസഭാ വിഭാഗം തലവനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഫെബ്രുവരി 14 ന് നടന്ന തെരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് ഒരെണ്ണം കുറവായി 20 സീറ്റുകൾ പാർട്ടി നേടിയതിന് ശേഷം മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ മൂന്ന് സ്വതന്ത്ര എംഎൽഎമാരും രണ്ട് നിയമസഭാംഗങ്ങളും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
2019 ല്‍ പരീക്കറുടെ മരണ ശേഷം ഗോവയുടെ 13മാത്തെ മുഖ്യമന്ത്രിയായാണ് സാവന്ത് അധികാരത്തിലെത്തുന്നത്. തുടര്‍ന്ന് ജികെപിയും സഖ്യകക്ഷികലും തമ്മിലുണ്ടായ ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹത്തെ തീരദേശ പദവിയിലേക്ക് മാറ്റുകയും ചെയ്തു. 2017ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നപ്പോൾ പരീക്കർ ഗോവ ഫോർവേഡ് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, സ്വതന്ത്രർ എന്നിവരുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കുകയായിരുന്നു.
also read:നാല് സംസ്ഥാനങ്ങളിൽ മുന്നേറി ബിജെപി; വിജയം ആഘോഷിച്ച് പ്രവർത്തകർ, ചിത്രങ്ങൾ കാണാം
ഗോവയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പുതുതായി കടന്നുവന്ന ആം ആദ്മി പാർട്ടിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും വേട്ടയാടൽ ശ്രമങ്ങൾ ഒഴിവാക്കി പാർട്ടി കൂട്ടത്തെ ഒരുമിച്ച് നിർത്തിയതിലും സാവന്തിന് ബി.ജെ.പി.യിൽ ബഹുമതിയുണ്ട്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ, 40 അംഗ സംസ്ഥാന അസംബ്ലിയിൽ 20 സീറ്റുകൾ നേടി ബിജെപി ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നപ്പോൾ കോൺഗ്രസ് 11 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി.
ബി ജെ പി മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണ നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഗംഗ എജ്യുക്കേഷൻ സൊസൈറ്റിയുടെ ആയുർവേദിക് കോളജിൽ നിന്ന് ആയുർവേദം, മെഡിസിൻ, സർജറി എന്നിവയിൽ നിന്നും ബിരുദ്ധവും കരസ്ഥമാക്കിയിട്ടുണ്ട് അദ്ദേഹം. ഭാര്യ സുലക്ഷണ ഗോവയിലെ ബിജെപി മഹിള മോർച്ചയുടെ അധ്യക്ഷയാണ്.