Radhe Shyam release postponed : പ്രശസ്‌ത സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' റിലീസ് മാറ്റിവച്ചതിന് പിന്നാലെ പ്രഭാസ് ചിത്രം 'രാധേ ശ്യാമി'ന്‍റെ റിലീസും മാറ്റിവച്ചു. രാജ്യത്തെങ്ങും കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജനുവരി 14ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം മാറ്റിവച്ചത്.
-
We have to postpone the release of our film #RadheShyam due to the ongoing covid situation. Our sincere thanks to all the fans for your unconditional love and support.
— UV Creations (@UV_Creations) January 5, 2022 " class="align-text-top noRightClick twitterSection" data="
We will see you in cinemas soon..!#RadheShyamPostponed pic.twitter.com/aczr0NuY9r
">We have to postpone the release of our film #RadheShyam due to the ongoing covid situation. Our sincere thanks to all the fans for your unconditional love and support.
— UV Creations (@UV_Creations) January 5, 2022
We will see you in cinemas soon..!#RadheShyamPostponed pic.twitter.com/aczr0NuY9rWe have to postpone the release of our film #RadheShyam due to the ongoing covid situation. Our sincere thanks to all the fans for your unconditional love and support.
— UV Creations (@UV_Creations) January 5, 2022
We will see you in cinemas soon..!#RadheShyamPostponed pic.twitter.com/aczr0NuY9r
UV Creations announce Radhe Shyam release : യുവി ക്രിയേഷന്‍സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് 'രാധേ ശ്യാം' റിലീസ് മാറ്റിവെച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. 'കൊവിഡ് സാഹചര്യത്തില്‍ 'രാധേ ശ്യാമി'ന്‍റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ആരാധകരുടെ നിരുപാധിക പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി.'
'കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 'രാധേ ശ്യാം' തിയേറ്ററുകളിലെത്തിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ചിത്രം ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. പ്രണയത്തിന്‍റെയും വിധിയുടെയും കഥയാണ് 'രാധേ ശ്യാം'. ഈ ദുഷ്‌കരമായ സാഹചര്യത്തെ അതിജീവിക്കാന്‍ നമ്മുടെ പ്രണയത്തിന് കഴിയുമെന്ന് ഉറപ്പുണ്ട്. ഉടൻ തന്നെ നിങ്ങള്‍ക്ക് സിനിമ കാണാം...' -യുവി ക്രിയേഷന്‍സ് കുറിച്ചു.
യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ രാധാ കൃഷ്‌ണ കുമാര്‍ ആണ് സംവിധാനം. 'രാധേ ശ്യാമി'ല്‍ പ്രഭാസിന്‍റെ നായികയായെത്തുന്നത് പൂജ ഹെഡ്‌ഗ ആണ്. 1970കളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെ പ്രഭാസും, പ്രേരണ എന്ന കഥാപാത്രത്തെ പൂജ ഹെഡ്‌ഗയും അവതരിപ്പിക്കും. ഇരുവരും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്.
Radhe Shyam cast and crew : ഭാഗ്യശ്രീ, മുര്‍ളി ശര്‍മ, സച്ചിന്‍ ഖേദേകര്‍, പ്രിയദര്‍ശി, സത്യന്‍ എന്നിവരും 'രാധേ ശ്യാമില്‍' പ്രധാന വേഷങ്ങളിലെത്തും. ജസ്‌റ്റിന്‍ പ്രഭാകര്‍ ആണ് സംഗീതം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ എല്ലാ ഭാഷകളിലും ഒരുങ്ങുന്ന 'രാധേ ശ്യാമി'ലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നതും ജസ്‌റ്റിന്‍ പ്രഭാകര്‍ ആണ്.
RRR release postponed: നേരത്തെ ഗൗതം തിന്നനുറിയുടെ ബോളിവുഡ് ചിത്രം 'ജേഴ്‌സി'യുടെ പ്രദര്‍ശനവും കൊവിഡ് സാഹചര്യത്തില്‍ മാറ്റിവച്ചിരുന്നു. ഡിസംബര്‍ 31നായിരുന്നു 'ജേഴ്‌സി' റിലീസ് നിശ്ചയിച്ചിരുന്നത്. ജനുവരി ഏഴിനായിരുന്നു രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ ബിഗ് ബഡ്‌ജറ്റ് ചിത്രം 'ആര്‍ആര്‍ആര്‍' റിലീസ് തീരുമാനിച്ചിരുന്നത്.
Also Read : Chinese kids watching Minnal Murali : 'മിന്നല്‍ മുരളി'യെ കണ്ട് പൊട്ടിച്ചിരിച്ച് ചൈനീസ് കുട്ടികള്‍