ETV Bharat / bharat

പ്രീ റിലീസ് ഗ്രാന്‍ഡ്‌ ഇവന്‍റിനൊരുങ്ങി ആദിപുരുഷ്; ട്രെയിലര്‍ ലോഞ്ച്‌ തിരുപ്പതിയില്‍ - വേള്‍ഡ് പ്രീമിയറിനൊരുങ്ങി ആദിപുരുഷ്

ആദിപുരുഷിന്‍റെ ട്രെയിലര്‍ ലോഞ്ച് ജൂണ്‍ ആറിന് തിരുപ്പതിയില്‍ നടക്കും. രണ്ട് മിനിറ്റ് 27 സെക്കന്‍ഡാണ് ആദിപുരുഷ് ആക്ഷന്‍ പാക്ക്ഡ്‌ ട്രെയിലറിന്‍റെ ദൈര്‍ഘ്യം.

Prabhas  Kriti Sanon  Adipurush  Adipurush action trailer  Adipurush action trailer release date  Om Raut  Adipurush Action Trailer out  Adipurush team  Adipurush trailer  പ്രീ റിലീസ് ഗ്രാന്‍ഡ്‌ ഇവന്‍റിനൊരുങ്ങി ആദിപുരുഷ്  ഗ്രാന്‍ഡ്‌ ഇവന്‍റിനൊരുങ്ങി ആദിപുരുഷ്  ആദിപുരുഷ്  ട്രെയിലര്‍ ലോഞ്ച്‌ തിരുപ്പതിയില്‍  ആദിപുരുഷിന്‍റെ ട്രെയിലര്‍ ലോഞ്ച് ജൂണ്‍ 6ന്  ആദിപുരുഷിന്‍റെ ട്രെയിലര്‍ ലോഞ്ച്  ആദിപുരുഷിന്‍റെ ട്രെയിലര്‍  ആദിപുരുഷ് ആക്ഷന്‍ പാക്ക്ഡ്‌  ആദിപുരുഷ് വേള്‍ഡ് പ്രീമിയറിനൊരുങ്ങുന്നു  വേള്‍ഡ് പ്രീമിയറിനൊരുങ്ങി ആദിപുരുഷ്  പ്രീ റിലീസ് ഗ്രാന്‍ഡ്‌ ഇവന്‍റിനൊരുങ്ങി ആദിപുരുഷ്
പ്രീ റിലീസ് ഗ്രാന്‍ഡ്‌ ഇവന്‍റിനൊരുങ്ങി ആദിപുരുഷ്
author img

By

Published : Jun 3, 2023, 6:23 PM IST

തെലുഗു സൂപ്പര്‍താരം പ്രഭാസ് നായകനായ 'ആദിപുരുഷി'ന്‍റെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. ജൂൺ 16നാണ് ചിത്രം റിലീസ് ചെയ്യുക. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലാണ് റിലീസിനെത്തുന്നത്. റിലീസിന് ഇനി 13 ദിവസം മാത്രം ബാക്കി നിൽക്കെ ജൂൺ ആറിന് മെഗാ ഇവന്‍റിന് ഒരുങ്ങുകയാണ് 'ആദിപുരുഷ്' ടീം.

ജൂൺ ആറിന് തിരുപ്പതിയിൽ നടക്കുന്ന മെഗാ ഇവന്‍റിൽ, സിനിമയുടെ പുതിയ ആക്ഷന്‍ പാക്ക്‌ഡ് ട്രെയിലർ, റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്, കൃതി സനോൻ, ഭൂഷൺ കുമാർ, ഓം റൗട്ട് എന്നിവര്‍ ഉള്‍പ്പെടുന്ന 'ആദിപുരുഷ്' ടീം.

ജൂൺ ആറിന് തിരുപ്പതിയിൽ നടക്കുന്ന മഹത്തായ ചടങ്ങിൽ ആരാധകർക്കും മാധ്യമങ്ങൾക്കും മുന്നിൽ രണ്ട് മിനിറ്റ് 27 സെക്കൻഡ് ദൈര്‍ഘ്യമുള്ള 'ആദിപുരുഷി'ന്‍റെ രണ്ടാമത്തെ ട്രെയിലര്‍ 'ആദിപുരുഷ്' ടീം പുറത്തിറക്കും. സിനിമയുടെ ആദ്യ ട്രെയിലർ ശ്രീരാമനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍, രണ്ടാമത്തെ ട്രെയിലർ മികച്ച ആക്ഷന്‍ പാക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. രാമനും രാവണനും തമ്മിലുള്ള ഇതിഹാസ സംഘടനമായിരിക്കും ട്രെയിലറിന്‍റെ ഹൈലൈറ്റ്.

'ആദിപുരുഷ്' ആക്ഷൻ ട്രെയിലര്‍ റിലീസിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം സിനിമയുടെ ടിക്കറ്റുകള്‍ എങ്ങനെ മുൻകൂട്ടി റിസർവ് ചെയ്യാം എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ടീം പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം 'ആദിപുരുഷ്' വേള്‍ഡ് പ്രീമിയറിനും ഒരുങ്ങുകയാണ്. തിയേറ്റര്‍ റിലീസിന് മുന്നോടിയായി ചിത്രം 2023ലെ ട്രൈബെക്ക ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തും. ജൂണ്‍ ഏഴ് മുതല്‍ 18 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ 'എസ്‌കേപ്പ് ഫ്രം ട്രൈബെക്ക' എന്ന വിഭാഗത്തിലാണ് 'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുക. ട്രൈബെക്ക ചലച്ചിത്ര മേളയില്‍ ത്രീ ഡീ ഫോര്‍മാറ്റില്‍ ജൂണ്‍ 13നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

പ്രഖ്യാപനം മുതല്‍ 'ആദിപുരുഷി'ന് വലിയ ഹൈപ്പുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ രണ്ട് ഗാനങ്ങളും, സിനിമയുടെ ആദ്യ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ 'ജയ്‌ ശ്രീ റാം', 'റാം സിയ റാം' എന്നീ ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഗാനങ്ങള്‍ യൂട്യൂബ് ട്രെന്‍ഡിലും ഇടംപിടിച്ചിരുന്നു.

ഓം റൗട്ട് ആണ് സിനിമയുടെ സംവിധാനം. ഓം റൗട്ടും മനോജ് മുൻതാഷിർ ശുക്ലയും ചേർന്നാണ് രചന. 174 മിനിറ്റാണ് ഈ ആക്ഷൻ ഡ്രാമയുടെ ദൈര്‍ഘ്യം. ഓം റൗട്ട്, ഭൂഷൺ കുമാർ, കൃഷൻ കുമാർ, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിൽ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ സിനിമയാണ് 'ആദിപുരുഷ്' എന്നാണ് പറയപ്പെടുന്നത്. റിലീസിന് ശേഷം ചിത്രം ബോക്‌സോഫിസിൽ തിളങ്ങുമെന്ന് നിർമാതാക്കൾക്ക് ഉറപ്പുണ്ട്.

തന്‍റെ ഭാര്യയെ പത്ത് തലകളുള്ള അസുരന്‍റെ അധീശത്വത്തിൽ നിന്ന് രക്ഷിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെടുന്ന രാജകുമാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. പ്രഭാസ്, കൃതി സനോൺ എന്നിവരെ കൂടാതെ സെയ്‌ഫ്‌ അലി ഖാന്‍, സണ്ണി സിംഗ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിൽ രാഘവ് എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ജാനകിയായി കൃതി സനോണും വേഷമിടും. ലങ്കേഷായി സെയ്‌ഫ് അലി ഖാനും, ലക്ഷ്‌മണനായി സണ്ണി സിംഗും, ബജ്‌റംഗായി ദേവദത്ത നാഗെയും വേഷമിട്ടു.

Also Read: ആത്മാവിനെ തൊട്ടുണര്‍ത്തി റാം സിയ റാം; വേദന പങ്കുവെച്ച് രാഘവും ജാനകിയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.