ന്യൂഡൽഹി: വേള്‍ഡ് പ്രീമിയറിനൊരുങ്ങി ഓം റൗട്ടിന്‍റെ 'ആദിപുരുഷ്'. തിയേറ്റര്‍ റിലീസിന് മുന്നോടിയായി ചിത്രം 2023ലെ ട്രൈബെക്ക ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തും. പ്രഭാസ്, കൃതി സനോണ്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആദിപുരുഷ്' ജൂണ്‍ ഏഴ് മുതല്‍ 18 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ 'എസ്‌കേപ്പ് ഫ്രം ട്രൈബെക്ക' വിഭാഗത്തിലാണ് പ്രദര്‍ശനത്തിനെത്തുക.
'ആദിപുരുഷ്' വേള്‍ഡ് പ്രീമിയറിനൊരുങ്ങുന്ന വിവരം പ്രഭാസും തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്‌റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 'ട്രൈബെക്ക ചലച്ചിത്ര മേളിയില്‍ ജൂൺ 13ന് നടക്കുന്ന 'ആദിപുരുഷി'ന്‍റെ പ്രീമിയർ പ്രദർശനത്തിനായി കാത്തിരിക്കുന്നു' -ഇപ്രകാരമാണ് പ്രഭാസ് കുറിച്ചിരിക്കുന്നത്. ഒപ്പം സിനിമയുടെ ഔദ്യോഗിക പോസ്റ്ററും പ്രഭാസ് പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
2020ൽ അജയ് ദേവ്ഗൺ നായകനായ 'തൻഹാജി: ദി അൺസങ് വാരിയർ' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഓം റൗട്ട് ട്രൈബെക്ക ചലച്ചിത്ര മേളയില്‍ നടക്കുന്ന 'ആദിപുരുഷി'ന്‍റെ വേൾഡ് പ്രീമിയറില്‍ താൻ ആവേശഭരിതനാണെന്ന് പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ 'ആദിപുരുഷി'ന്‍റെ ഔദ്യോഗിക പോസ്റ്റര്‍ പങ്കുവച്ചാണ് സംവിധായകന്‍ തന്‍റെ സന്തോഷം അറിയിച്ചത്.
'ആവേശത്തിനും ബഹുമാനത്തിനും അപ്പുറം! ധൈര്യത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഇതിഹാസ കഥയായ 'ആദിപുരുഷ്', ജൂൺ 13ന് ന്യൂയോർക്കിൽ നടക്കുന്ന പ്രശസ്‌തമായ ട്രൈബെക്ക ചലച്ചിത്ര മേളയില്‍ വേള്‍ഡ് പ്രീമിയറിനൊരുങ്ങുകയാണ്. 'ആദിപുരുഷ്' ടീമിന്‍റെ അശ്രാന്ത പരിശ്രമത്തില്‍ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ട്രൈബെക്ക 2023ൽ 'ആദിപുരുഷി'ന്‍റെ മഹത്വം കാണാന്‍ അധികം കാത്തിരിക്കാനാവില്ല!' -ഓം റൗട്ട് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ഇതിഹാസ ഇന്ത്യന്‍ കാവ്യം രാമായണത്തിന്‍റെ പുനര്‍ ഭാവന എന്നാണ് 'ആദിപുരുഷി'നെ ട്രൈബെക്ക ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 'എന്‍റര്‍ ദ ക്ലോൺസ് ഓഫ് ബ്രൂസ്', 'ഫൈനൽ കട്ട്', 'സ്യൂട്ടബിള്‍ ഫ്ലെഷ്' തുടങ്ങിയ സിനിമകളും 'എസ്‌കേപ്പ് ഫ്രം ട്രൈബെക്ക' എന്ന വിഭാഗത്തില്‍ പ്രദർശിപ്പിക്കും. ബ്രൂസ് ലീയുടെ 50-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ 'എന്‍റര്‍ ദി ഡ്രാഗണ്‍' എന്ന സിനിമയും പ്രദര്‍ശിപ്പിക്കും.
ഓം റൗട്ടും മനോജ് മുൻതാഷിർ ശുക്ലയും ചേർന്ന് എഴുതിയ ആക്ഷൻ ഡ്രാമയുടെ ദൈര്‍ഘ്യം 174 മിനിറ്റാണ്. തന്‍റെ ഭാര്യയെ പത്ത് തലകളുള്ള അസുരന്‍റെ അധീശത്വത്തിൽ നിന്ന് രക്ഷിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെടുന്ന രാജകുമാരന്‍റെ കഥയാണ് ബിഗ് ബജറ്റിലൊരുങ്ങുന്ന 'ആദിപുരുഷ്' പറയുന്നത്. പ്രഭാസ്, കൃതി സനോണ്‍ എന്നിവരെ കൂടാതെ സണ്ണി സിങ്, സെയ്‌ഫ് അലി ഖാൻ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭൂഷൺ കുമാർ, കൃഷ്‌ണ കുമാർ, ഓം റൗട്ട്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് 'ആദിപുരുഷ്' നിർമിച്ചിരിക്കുന്നത്.
നേരത്തെ 'ആദിപുരുഷ്' ടീസര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ടീസര്‍ റിലീസോടെ സിനിമയ്‌ക്കെതിരെ ബഹിഷ്‌ക്കരണ ആഹ്വാനങ്ങള്‍ ഉയരുകയുണ്ടായി. ടീസറില്‍ ഹിന്ദു ദേവതകളെ ചിത്രീകരിച്ചതിനെ കുറിച്ചും വിഷ്വൽ ഇഫക്റ്റുകളുടെ നിലവാരം കുറഞ്ഞതിനെതിരെയും 'ആദിപുരുഷ്' വിവാദങ്ങളില്‍ പെട്ടിരുന്നു. ടീസറില്‍ താടിയും മുകുളവും വെട്ടിച്ച് കളിക്കുന്ന രാക്ഷസ രാജാവായി സെയ്‌ഫ് അലി ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു.
2022 ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് 2023 ജനുവരി 12ലേക്ക് സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചു. രണ്ടാമതും റിലീസ് തീയതി മാറ്റി, ഒടുവില്‍ 2023 ജൂണ്‍ 16ന് 3ഡി ആയി ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ നിശ്ചയിച്ചിരിക്കുന്നത്.
Also Read: രാമനായി പ്രഭാസ്, സീതയായി കൃതി സനോണ്‍; ആദിപുരുഷ് പുതിയ പോസ്‌റ്റര്‍ പുറത്ത്