ETV Bharat / bharat

Project K| ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി പ്രോജക്‌ട് കെ; ടൈറ്റിലും ട്രെയിലറും സാൻ ഡിയാഗോ കോമിക്ക് കോണിൽ - പ്രഭാസ്

സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാകാനൊരുങ്ങി പ്രോജക്‌ട് കെ. പ്രോജക്‌ട് കെയുടെ ടൈറ്റിലും ട്രെയിലറും സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദര്‍ശിപ്പിക്കും..

Project K title and trailer  San Diego Comic Com 2023  Prabhas  Deepika Padukone  Kamal Haasan  Project K title and trailer at San Diego Comic Com  ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി പ്രോജക്‌ട് കെ  പ്രോജക്‌ട് കെ  സാൻ ഡിയാഗോ കോമിക്ക് കോണിൽ  ടൈറ്റിലും ട്രെയിലറും സാൻ ഡിയാഗോ കോമിക്ക് കോണിൽ  പ്രോജക്‌ട് കെയുടെ ടൈറ്റിലും ട്രെയിലറും  പ്രഭാസ്  Project K trailer release
ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി പ്രോജക്‌ട് കെ; ടൈറ്റിലും ട്രെയിലറും സാൻ ഡിയാഗോ കോമിക്ക് കോണിൽ
author img

By

Published : Jul 7, 2023, 1:47 PM IST

പ്രഭാസ് Prabhas ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രോജക്‌ട് കെ Project K. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു വലിയ പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു അന്താരാഷ്ട്ര ചടങ്ങിൽ 'പ്രോജക്‌ട്‌ കെ'യുടെ ട്രെയിലർ റിലീസ് Project K trailer release ചെയ്യാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഇതോടെ മൾട്ടി സ്‌റ്റാറർ ചിത്രം ഇന്ത്യയൊട്ടാകെ വലിയ ചലനം സൃഷ്‌ടിക്കും. നടൻ പ്രഭാസ് ആണ് തന്‍റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവച്ചത്.

'ഇതിനുള്ള എന്‍റെ ആവേശം പ്രകടിപ്പിക്കാനാവുന്നില്ല. സാൻ ഡിയാഗോ കോമിക്ക് കോണിൽ San Diego Comic Com കാണാം.' -ഇപ്രകാരമാണ് പ്രഭാസ് കുറിച്ചത്. പ്രോജക്‌ട് കെ എന്ന ഹാഷ്‌ടാഗില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, നാഗ് അശ്വിന്‍, വൈജയന്തി മൂവീസ്, സ്വപ്‌ന ദത്ത് ചല്‍സാണി, പ്രിയങ്ക ദത്ത്, സന്തോഷ് എന്നിവരെ ടാഗ് ചെയ്‌തു കൊണ്ടായിരുന്നു പ്രഭാസിന്‍റെ പോസ്‌റ്റ്.

ഒരു പോസ്‌റ്ററും പ്രഭാസ് പങ്കുവച്ചിരുന്നു. ഒരു കാരിക്കേച്ചർ രൂപത്തിലുള്ള പ്രഭാസിന്‍റെ കഥാപാത്രത്തെയാണ് അന്നൗണ്‍സ്‌മെന്‍റ് പോസ്‌റ്ററിൽ കാണാനാവുക. എല്ലാവിധ സൂപ്പർ പവറുകളുമുള്ള ഒരു സൂപ്പർ ഹീറോ ലുക്കിലാണ് പ്രഭാസ്.

പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ആശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകര്‍ കമന്‍റ് ബോക്‌സ് നിറച്ചു. ഇന്ത്യൻ സിനിമയുടെ ഔദ്യോഗിക ബ്രാൻഡ് അംബാസഡർ പ്രഭാസ് എന്ന് ഒരു ആരാധകന്‍ കുറിച്ചു. 'ഈ ലോകം പ്രഭാസിന്‍റേതാണ്' -മറ്റൊരു ആരാധകന്‍ കുറിച്ചു.

വൈജയന്തി മൂവീസിന്‍റെ ബാനറിൽ ഒരുങ്ങുന്ന 'പ്രോജക്‌ട് കെ' ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ് 'പ്രോജക്‌ട് കെ'. ഈ പോപ്പ് കൾച്ചർ വേദിയിൽ ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങുകയാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം.

Also Read: മഹാശിവരാത്രി ദിനത്തില്‍ പ്രോജക്‌ട് കെയുടെ റിലീസ് പ്രഖ്യാപനം; പ്രഭാസ് ചിത്രത്തിന്‍റെ പോസ്‌റ്റര്‍ ശ്രദ്ധേയം

ജൂലൈ 20ന് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ നാഗ് അശ്വിനൊപ്പം വിശിഷ്‌ടാതിഥികളായ ഉലകനായകൻ കമൽഹാസൻ, സൂപ്പർതാരങ്ങളായ പ്രഭാസ്, ദീപിക പദുക്കോൺ എന്നിവരടങ്ങുന്ന ആവേശകരമായ പാനലോടെയാണ് സാൻ ഡിയാഗോ കോമിക്ക് കോണ്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് 'പ്രോജക്‌ട് കെ'യുടെ നിര്‍മാതാക്കള്‍ സിനിമയുടെ ടൈറ്റിൽ, ടീസർ, റിലീസ് തീയതി എന്നിവ പ്രഖ്യാപിക്കും. പ്രഭാസ്, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിവര്‍ ചേര്‍ന്നാണ് സാൻ ഡിയാഗോ കോമിക് കോം 2023ൽ വച്ച് പ്രൊജക്‌ട്‌ കെയുടെ ടൈറ്റിലും ട്രെയിലറും പുറത്തിറക്കുക.

സംവിധായകന്‍ നാഗ് അശ്വിൻ ഈ പ്രത്യേക അവസരത്തിൽ തന്‍റെ സന്തോഷം പ്രകടിപ്പിച്ചു. 'ഇതുവരെ എഴുതിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇതിഹാസങ്ങളുടെയും സൂപ്പർ ഹീറോകളുടെയും നാടാണ് ഇന്ത്യ. ഞങ്ങളുടെ സിനിമ ഇത് പുറത്തു കൊണ്ടു വരാനും ലോകവുമായി പങ്കിടാനുമുള്ള ശ്രമമാണ്. കോമിക് കോൺ ആഗോള പ്രേക്ഷകർക്ക് ഞങ്ങളുടെ കഥയെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച വേദി കൂടിയായി ഞങ്ങൾ കാണുന്നു' -സംവിധായകന്‍ നാഗ് അശ്വിന്‍ പറഞ്ഞു.

നിർമാതാവ് അശ്വനി ദത്തും ഈ അവസരത്തില്‍ പ്രതികരിച്ചു. 'ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രൊഡക്ഷൻ ഹൗസുകളില്‍ ഒന്ന് എന്ന നിലയിൽ ഈ അസാധാരണ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ സ്‌റ്റാറുകളോടൊപ്പം ചേർന്നു കൊണ്ട് ഇന്ത്യൻ സിനിമയുടെ അതിരുകൾ തകർക്കുകയാണ്. ആഗോള ഭൂപടത്തിൽ ഇന്ത്യൻ സിനിമ കാണാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ പ്രേക്ഷകർക്കും ഇത് അഭിമാന നിമിഷമാണ്. കോമിക് കോൺ ആണ് ഞങ്ങൾക്ക് ആ ലോക വേദി' -നിര്‍മാതാവ് അശ്വനി ദത്ത് പറഞ്ഞു.

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസാണ് വൈജയന്തി മൂവീസ്. വൈജയന്തി മൂവീസ് തങ്ങളുടെ 50-ാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് നിര്‍മാതാക്കള്‍ ഈ ഗോൾഡൻ ജൂബിലി പ്രോജക്‌ടിന്‍റെ റിലീസിനൊരുങ്ങുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്ത് ആണ് സിനിമയുടെ നിര്‍മാണം. സംക്രാന്തി റിലീസായി 2024 ജനുവരി 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Also Read: പ്രൊജക്‌ട് കെയുടെ ഷൂട്ടിനൊരുങ്ങി ദീപിക പദുകോണ്‍ ; എയര്‍പോര്‍ട്ട് ലുക്ക് വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.