ശ്രീനഗര്‍: ഭീകരരുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ബദമലുവിലാണ് സംഭവം. തൗസീഫ് അഹമ്മദാണ് (29) കൊല്ലപ്പെട്ടത്. അജ്ഞാതനായ തീവ്രവാദിയാണ് ആക്രമണത്തിന് പിന്നലെന്ന് സേന അറിയിച്ചു. പൊലീസ് ആസ്ഥാനത്തിന് ഒരു കിലോ മീറ്റര്‍ മാറിയുള്ള എസ്.ഡി കോളനിയിലാണ് സംഭവം നടന്നത്.
ബദമലുവിലെ പൊലീസ് കൺട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനായിരുന്നു. ഉടൻ തന്നെ എസ്എംഎച്ച്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 2019-ലാണ് ഇയാള്‍ സേനയുടെ ഭാഗമായത്. സുരക്ഷ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും തെരച്ചില്‍ ആരംഭിച്ചതായും സേന അറിയിച്ചു.
Also Read: വ്യാജ ഡോക്ടര്‍ കുത്തിവെപ്പ് എടുത്ത യുവതി ബോധരഹിതയായി, ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
അതിനിടെ സേനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സുഹൈല്‍ ലോണ്‍ എന്ന തീവ്രവാദിയെ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ 12 ന് തീവ്രവാദ സംഘടനയായ ടിആർഎഫിൽ ചേർന്ന ലോണിനെ ഹെർമെയ്ൻ ഗ്രാമത്തിൽ അവശനിലയിൽ കണ്ടെത്തിയിരുന്നു.
ഇദ്ദേഹത്തെ കണ്ട നാട്ടുകാരിൽ ചിലർ ഇയാളെ ജില്ല ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ എത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.