ചണ്ഡീഗഢ്: പഞ്ചാബിലെ ജലന്ധറില്‍ റോഡ് മുറിച്ച് കടക്കാൻ നില്‍ക്കുന്നതിനിടെ പൊലീസ് വാഹനം ഇടിച്ച് യുവതി മരിച്ചു. ജലന്ധര്‍-ഫഗ്‌വര ഹൈവേയിലെ ധനോവാലിയിലാണ് സംഭവം. ഹൈവേയുടെ ഒരു വശത്ത് നില്‍ക്കുകയായിരുന്ന യുവതികളുടെ നേര്‍ക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു.
ധനോവാലി സ്വദേശിനിയായ നവജ്യോത് കൗര്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജലന്ധറിലെ പഞ്ചാബ് ആര്‍മ്ഡ് പൊലീസ് ഹെഡ്‌ക്വര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥനായ അമൃത് പാല്‍ സിങ് എന്നയാളെ അറസ്റ്റ് ചെയ്‌തു.
ജലന്ധറിലെ ഒരു കാര്‍ ഷോറൂമില്‍ ജോലി ചെയ്‌തിരുന്ന നവജ്യോത് കൗര്‍ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഹൈവേ മുറിച്ച് കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ യുവതികളെ ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
Also read: പഠന സമ്മര്‍ദ്ദം: ഡല്‍ഹിയില്‍ 17കാരി ആത്മഹത്യ ചെയ്‌തു