ETV Bharat / bharat

ജൻ ആശിർവാദ്‌ യാത്രയില്‍ വെടിവയ്‌പ്; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ - Jan Ashirwad Yatra latest news

കേന്ദ്രമന്ത്രിസഭയിലെ പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താനായാണ് ബിജെപി ജൻ ആശിർവാദ് യാത്ര ആരംഭിച്ചത്.

ജൻ ആശിർവാദ്‌ യാത്ര  ജൻ ആശിർവാദ്‌ യാത്ര വാർത്ത  ജൻ ആശിർവാദ്‌ യാത്രയിലുണ്ടായ വെടിവയ്‌പ്  Jan Ashirwad Yatra news  Jan Ashirwad Yatra  Police suspends 3 cops over gun firing  Police suspends 3 cops over gun firing incident  Jan Ashirwad Yatra latest news  ജൻ ആശിർവാദ്‌ യാത്രയിലെ വെടിവയ്‌പ്
ജൻ ആശിർവാദ്‌ യാത്രയിലുണ്ടായ വെടിവയ്‌പ്; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
author img

By

Published : Aug 21, 2021, 1:02 PM IST

ബെംഗളുരു: കേന്ദ്രമന്ത്രി ബാഗ്‌വന്ത് കുബ പങ്കെടുത്ത ജൻ ആശിർവാദ്‌ യാത്രയിലുണ്ടായ വെടിവയ്‌പ് കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. യാഡ്‌ഗിർ പൊലീസ് സ്റ്റേഷനിലെ വീരേഷ്‌, സന്തോഷ്‌, മെഹ്‌ബൂബ് എന്നീ മൂന്ന് പൊലീസ് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്‌തത്. വെടിവയ്‌പ് സമയത്ത് ആവശ്യ നടപടികൾ എടുക്കാത്തതിനെ തുടർന്നാണ് നടപടി.

മുൻ മന്ത്രി ബാബുറാവ്‌ ചിൻചാൻസ്വറിനെ പിന്തുണക്കുന്നവരും അണികളുമാണ് റാലിയിൽ വെടിയുതിർത്തതെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും എസ്‌.പി വേഡ്‌മൂർത്തി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 18ന് നടന്ന റാലിയിൽ മന്ത്രിയുടെ അണികൾ തോക്കുകൾ ഉപയോഗിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

കേന്ദ്രമന്ത്രിസഭയിലെ പുതിയ മന്ത്രിമാരെ സഭയിൽ പരിചയപ്പെടുത്താൻ സാധിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇവരെ പരിചയപ്പെടുത്താനായാണ് ബിജെപി ജൻ ആശിർവാദ് യാത്ര ആരംഭിച്ചത്. ബിജെപി സർക്കാരിന്‍റെ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുകയെന്നതാണ് യാത്രയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

READ MORE: കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലെങ്കില്‍ ശമ്പളവര്‍ധനയില്ല, പുതിയ ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.