ETV Bharat / bharat

തട്ടിക്കൊണ്ടു പോയ ബിസിനസുകാരനെ മൂന്ന്‌ മണിക്കൂറിനുള്ളിൽ കണ്ടെത്തി - Banjara Hills

ഹൈദരാബാദ്‌ സ്വദേശിയായ അമർനാഥ്‌ റെഡ്ഡിയെയാണ്‌ ബഞ്ചാറ ഹിൽസിലുള്ള വീട്ടിൽ നിന്നും സംഘം തട്ടിക്കൊണ്ടു പോയത്‌ .

തട്ടിക്കൊണ്ട്‌ പോകൽ  Police rescued  businessman  kidnap  ഹൈദരാബാദ്  അമർനാഥ്‌ റെഡ്ഡി  Amaranath Reddy  Banjara Hills  ‌ ബഞ്ചാറ ഹിൽ
തട്ടിക്കൊണ്ടു പോയ ബിസിനസുകാരനെ മൂന്ന്‌ മണിക്കൂറിനുള്ളിൽ കണ്ടെത്തി
author img

By

Published : Feb 27, 2021, 7:28 AM IST

ഹൈദരാബാദ്‌: ഹൈദരാബാദിൽ നിന്നും തട്ടിക്കൊണ്ടു പോയ ബിസിനസുകാരനെ മൂന്ന്‌ മണിക്കൂറിനുള്ളിൽ പൊലീസ്‌ കണ്ടെത്തി. സംഭവത്തിൽ നാല്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു . വെള്ളിയാഴ്‌ച്ചയാണ്‌ സംഭവം. ഹൈദരാബാദ്‌ സ്വദേശിയായ അമർനാഥ്‌ റെഡ്ഡിയെയാണ്‌ ബഞ്ചാറ ഹിൽസിലുള്ള വീട്ടിൽ നിന്നും സംഘം തട്ടിക്കൊണ്ടു പോയത്‌ .

വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മൂന്ന്‌ മണിക്കൂറിനുള്ളിൽ ഇദ്ദേഹത്തേ കണ്ടെത്താനായത്‌. സംഭവത്തിൽ വി.കുമാര ഗുരു,പുളുരു ലോകേഷ്‌ കുമാർ,ജഗദീഷ്‌,ഗണേഷ്‌ കുമാർ എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. രണ്ട്‌ പേർ ഒളിവിലാണ്‌. അമർനാഥ്‌ റെഡ്ഡിയെ തട്ടിക്കൊണ്ട്‌ പോയതിന്‌ ശേഷം ഭാര്യയെ വിളിച്ച്‌ സംഘം നാല്‌ ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു . അഞ്ച്‌ മണിക്കുള്ളിൽ പണം എത്തിച്ചില്ലെങ്കിൽ ഭർത്താവിനെ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ പിടിയിലായത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.