ETV Bharat / bharat

മെട്രോ ട്രെയിനില്‍ യുവാവിന്‍റെ സ്വയംഭോഗം; വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് കേസ്, റിപ്പോര്‍ട്ട് തേടി വനിത കമ്മിഷന്‍

author img

By

Published : Apr 29, 2023, 11:06 AM IST

ഡല്‍ഹി മെട്രോയില്‍ സ്വയംഭോഗം ചെയ്യുന്നയാളുടെ വീഡിയോയാണ് വൈറലായത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. ഡല്‍ഹി വനിത കമ്മിഷന്‍ പൊലീസിനോട് വിശദമായ റിപ്പോര്‍ട്ടും എഫ്‌ഐആറിന്‍റെ പകര്‍പ്പും തേടി.

Police register case over viral video of man masturbating in Delhi Metro  man masturbating in Delhi Metro  viral video of man masturbating in Delhi Metro  Delhi Metro  മെട്രോ ട്രെയിനില്‍ യുവാവിന്‍റെ സ്വയംഭോഗം  വനിത കമ്മിഷന്‍  ഡല്‍ഹി മെട്രോയില്‍ സ്വയംഭോഗം  ഡല്‍ഹി മെട്രോ  ഡല്‍ഹി വനിത കമ്മിഷന്‍  ഡല്‍ഹി പൊലീസ്  സ്വാതി മലിവാള്‍  ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍
മെട്രോ ട്രെയിനില്‍ യുവാവിന്‍റെ സ്വയംഭോഗം

ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ വച്ച് സ്വയംഭോഗം ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് കേസെടുത്ത് ഡല്‍ഹി പൊലീസ്. സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഇന്ത്യന്‍ ശിക്ഷ നിയമം 294 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കുകയാണ്.

അതേസമയം വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറിന്‍റെ പകര്‍പ്പും സ്വീകരിച്ച നടപടിയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ഡല്‍ഹി വനിത കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. മെയ്‌ ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡല്‍ഹി മെട്രോയില്‍ ഇരുന്നു കൊണ്ട് ഒരു പുരുഷന്‍ സ്വയംഭോഗം ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതായും സംഭവം ഗൗരവമുള്ളതാണെന്നും വനിത കമ്മിഷന്‍ വ്യക്തമാക്കി.

വീഡിയോയില്‍ കാണുന്ന ആള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. 'ഡൽഹി മെട്രോയിൽ ഒരു പുരുഷന്‍ ലജ്ജയില്ലാതെ സ്വയംഭോഗം ചെയ്യുന്ന ഒരു വൈറൽ വീഡിയോ കണ്ടു. ഇത് തികച്ചും വെറുപ്പുളവാക്കുന്നതും അസുഖകരവുമാണ്. ഈ ലജ്ജാകരമായ പ്രവൃത്തിക്കെതിരെ സാധ്യമായ കർശനമായ നടപടി ഉറപ്പാക്കാൻ ഡൽഹി പൊലീസിനും ഡൽഹി മെട്രോയ്ക്കും ഞാൻ നോട്ടിസ് നൽകുന്നു' -സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്‌തു.

ഡല്‍ഹി മെട്രോയില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലായി പുറത്തു വരികയാണെന്ന് സ്വാതി മലിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ച് മെട്രോയിലെ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. അതേസമയം മെട്രോയിൽ ഫ്ലയിങ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ വെള്ളിയാഴ്‌ച ട്വീറ്റിൽ വ്യക്തമാക്കി.

'മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ഉത്തരവാദിത്തത്തോടെ പെരുമാറാൻ ഞങ്ങൾ യാത്രക്കാരോട് അഭ്യർഥിക്കുന്നു. മറ്റ് യാത്രക്കാരുടെ ആക്ഷേപകരമായ എന്തെങ്കിലും പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ, കോറിഡോര്‍, സ്റ്റേഷൻ, സമയം മുതലായവ വിശദമാക്കിക്കൊണ്ട് ഡിഎംആർസി ഹെൽപ്പ് ലൈനിൽ ഉടൻ തന്നെ വിവരം അറിയിക്കണം' -മെട്രോ റെയില്‍ കോര്‍പറേഷന്‍ ട്വീറ്റ് ചെയ്‌തു.

മെട്രോയിലെ ഇത്തരം പെരുമാറ്റങ്ങൾ നിരീക്ഷിക്കാൻ ഡിഎംആർസി മെട്രോയും സെക്യൂരിറ്റി ജീവനക്കാരും അടങ്ങുന്ന ഫ്ലയിങ് സ്ക്വാഡുകളുടെ എണ്ണം ശക്തമാക്കുകയും നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.