ETV Bharat / bharat

ACP Killed Wife and Nephew | ഭാര്യയേയും അനന്തരവനേയും വെടിവച്ച് കൊലപ്പെടുത്തി ; ശേഷം എസിപി ജീവനൊടുക്കി - വെടിയേറ്റ് മരിച്ചു

ഭാര്യയേയും അനന്തരവനേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥൻ നിറയൊഴിച്ച് ആത്മഹത്യ ചെയ്‌തു

pune police officer wife nephew dead  police officer killed wife and nephew  police officer committed suicide  suicide  police officer shooted his wife and nephew  പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ  ആത്മഹത്യ  ഭാര്യയേയും സഹോദരീപുത്രനേയും വെടിവെച്ചു  വെടിയേറ്റ് മരിച്ചു  വെടിവെച്ച് കൊലപ്പെടുത്തി
Maharashtra
author img

By

Published : Jul 25, 2023, 10:33 AM IST

പൂനെ : മഹാരാഷ്‌ട്രയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയേയും സഹോദരീപുത്രനേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തു. പൂനെ നഗരത്തിൽ തിങ്കളാഴ്‌ചയായിരുന്നു സംഭവം. എസിപി ഭരത് ഗെയ്‌ക്‌വാദ് (57), ഭാര്യ മോണി ഗെയ്‌ക്‌വാദ് (44), അനന്തരവൻ ദീപക് (35) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്‌ച പുലർച്ചെ 3.30 ഓടെ ഭരത് ഗെയ്‌ക്‌വാദിന്‍റെ ബാനർ ഏരിയയിലുള്ള ഔദ്യോഗിക ബംഗ്ലാവിൽ എസിപി ആദ്യം ഭാര്യയുടെ തലയ്‌ക്ക് വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഇവരുടെ മകനും അനന്തരവനും മുറിയിലേയ്‌ക്ക് ഓടിയെത്തുകയും തുടർന്ന് എസിപി ദീപക്കിന് നേരെ വെടിവയ്‌ക്കുകയുമായിരുന്നു. ദീപക്കിന്‍റെ നെഞ്ചിലാണ് വെടിയേറ്റത്.

ശേഷം ഭരത് ഗെയ്‌ക്‌വാദ് തലയിലേക്ക് നിറയൊഴിച്ച് ജീവനൊടുക്കി. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

also read : അമ്മയുടെ പുനർവിവാഹത്തിൽ അതൃപ്‌തി ; രണ്ടാം ഭർത്താവിനെ വെടിവച്ച് കൊലപ്പെടുത്തി മക്കൾ, ഇ - റിക്ഷ ഡ്രൈവർക്കും ദാരുണാന്ത്യം

വ്യവസായിയും സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു : ജൂലൈ 21 ന് ബിഹാറിലെ മുസാഫർപൂരിൽ വ്യവസായിയും അദ്ദേഹത്തിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വ്യവസായിയായ അശുതോഷ് ഷാഹിയും ഇയാളുടെ സുരക്ഷ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വ്യവസായിയുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

Bihar | അഞ്ച് പേർക്ക് വെടിയേറ്റു, വ്യാപാരിയും സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു: കാരണം ബിഹാറിലെ സ്വത്ത് തർക്കം

സഹോദരിമാർ വെടിയേറ്റ് മരിച്ചു : കഴിഞ്ഞ മാസമാണ് ഡൽഹിയിൽ അജ്ഞാതരുടെ വെടിയേറ്റ് സഹോദരിമാർ കൊല്ലപ്പെട്ടത്. ആർ കെ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അംബേദ്‌കർ ബസ്‌തി മേഖലയിലാണ് സംഭവം നടന്നത്. പിങ്കി (30), ജ്യോതി (29) എന്നീ സഹോദരിമാരാണ് മരിച്ചത്.

ആർകെ പുരം പോലീസ് സ്റ്റേഷനിലേക്ക് ഒരാൾ വിളിച്ച് വെടിവയ്‌പ്പിനെ കുറിച്ച് അറിയിച്ചതായും അയാളുടെ സഹോദരിമാര്‍ക്കാണ് വെടിയേറ്റതെന്നും സൗത്ത് വെസ്റ്റ് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മനോജ് സി പറഞ്ഞു. തുടർന്ന് പൊലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെടിയേറ്റ യുവതികളുടെ സഹോദരനെ തെരഞ്ഞാണ് അക്രമികൾ എത്തിയതെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.