ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ നടൻ ദീപ് സിദ്ദുവിനും മറ്റ് പ്രതികൾക്കുമെതിരെ ഡൽഹി പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കർഷക സമരത്തിനിടെ ചെങ്കോട്ടയിൽ നടന്ന അക്രമത്തിൽ മുഖ്യ ഗൂഢാലോചനക്കുറ്റം ചുമത്തി ദീപ് സിദ്ദുവിനെ ഫെബ്രുവരി 9ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ALSO READ: ബെംഗളൂരു കലാപം; 115 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു
അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കേസിലെ സാക്ഷികളുടെ പേരുകളും അന്വേഷണ ഉദ്യോഗസ്ഥർ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. കാർഷിക നിയമങ്ങൾക്കെതിരെ ജനുവരി 26 ന് ചെങ്കോട്ടയിൽ നടന്ന ട്രാക്‌ടർ റാലിയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ നിരവധി പൊലീസുകാർക്കും സമരത്തിൽ പങ്കെടുത്ത കർഷകർക്കും പരിക്കേറ്റിരുന്നു.
ALSO READ: ഡൽഹി പ്രക്ഷോഭം; ജയിൽ മോചനം ആവശ്യപ്പെട്ട് പിഞ്ചറ ടോഡ് പ്രവർത്തകർ
തുടർന്ന് കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. മെയ് 17ന് ക്രൈംബ്രാഞ്ച് 3224 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും സിദ്ധു ഉൾപ്പെടെ 16 പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.