ബാര്‍മര്‍: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ പൊലീസുകാരന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ബലാത്സംഗത്തിന് ശേഷം ഇയാള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചതായും അധികൃതര്‍ പറഞ്ഞു.
യുവതിയുടെ പരാതിയില്‍ ഷിയോ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ സിങിനെ സസ്പെന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സിംഗ് യുവതിയുടെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തത്. യുവതിയുടെ കരച്ചില് കേട്ട് വീട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു.
Also Read: പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 20 പേര് പിടിയില്‍
ഇതോടെ ബന്ധുക്കള്‍ ചേര്‍ന്ന് ഉയാളെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.