അഗർതാല(ത്രിപുര): ത്രിപുരയിൽ ലക്ഷങ്ങള്‍ വിലമതിക്കുന്ന 700 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അജദുർ റഹ്‌മാൻ (32) എന്ന ട്രക്ക് ഡ്രൈവറെയാണ് അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തെ തുടർന്ന് ത്രിപുര പൊലീസും സിആർപിഎഫും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്‌ചയാണ് (31.05.2022) ഇയാൾ അറസ്റ്റിലായത്.
ഖോവി ജില്ലയിലെ നാക ചെക്ക് പോസ്റ്റിന് സമീപത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവുമായി വന്ന വാഹനം പിടികൂടിയത്. അഗര്‍തലയിൽ നിന്ന് അസമിലേക്ക് പോകുകയായിരുന്ന വാഹനം പ്രത്യക്ഷത്തിൽ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകുന്നതെന്നാണ് തോന്നിപ്പിച്ചത്.
Also read: മുക്കാൽ കിലോയോളം കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം കൂടുതൽ പരിശോധിച്ചപ്പോഴാണ് 70 പൊതികളിൽ നിന്നായി 700 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.