ETV Bharat / bharat

Poha And Shades Restaurant Experience ശാരീരിക വെല്ലുവിളി നേരിടുന്നവരും ആംഗ്യഭാഷയും രുചിയേറിയ വിഭവങ്ങളും; വ്യത്യസ്‌തത നിറച്ച് 'പോഹ ആന്‍ഡ് ഷേയ്‌ഡ്‌സ്'

Restaurant Established By Akshay Soni കേള്‍വിക്കും സംസാരത്തിനും വെല്ലുവിളി നേരിടുന്ന തന്‍റെ മാതാപിതാക്കളോടുള്ള ആദര സൂചകമായി അക്ഷയ്‌ സോണി (Akshay Soni) എന്ന യുവാവ് തീര്‍ത്ത ഒരു ഭക്ഷണശാലയാണിത്. മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും കേള്‍വിക്കും സംസാരത്തിനും വെല്ലുവിളി നേരിടുന്നവരാണ് എന്ന മറ്റൊരു പ്രത്യേക കൂടി ഇവിടെയുണ്ട്.

poha and shades restaurant  poha and shades restaurant experience  deaf and dumb employees  non verbal communication  Akshay Soni  Restaurant Established By Akshay Soni  Nonverbal Communication  Poha and Shades  Reason to start the restaurant  Location of poha and shades  madyapradesh  ശാരീരിക വെല്ലുവിളി  പോഹ ആന്‍ഡ് ഷേയ്‌ഡ്‌സ്  അക്ഷയ്‌ സോണി  ജബല്‍പൂര്‍  മധ്യപ്രദേശ്  വാക്കേതര ആശയവിനിമയത്തിലൂടെയാണ്
Poha And Shades Restaurant Experience
author img

By ETV Bharat Kerala Team

Published : Sep 6, 2023, 10:49 PM IST

ജബല്‍പൂര്‍(മധ്യപ്രദേശ്): വ്യത്യസ്‌തമായ ഭക്ഷണ രുചിവൈവിധ്യത്തോടൊപ്പം വേറിട്ട ചുറ്റുപാടുകളുള്ള റെസ്‌റ്റോറന്‍റുകള്‍ (Restaurant) തേടുന്ന കാലഘട്ടമാണിത്. കായലിനരികിലുള്ള റെസ്‌റ്റോറന്‍റ് തുടങ്ങി മനുഷ്യര്‍ക്ക് പകരം നിര്‍മിത ബുദ്ധിയാല്‍ തീര്‍ത്ത മെഷീനുകള്‍ ഭക്ഷണം വിളമ്പുന്ന റെസ്‌റ്റോറന്‍റുകള്‍ വരെയും നമ്മെ അമ്പരപ്പിക്കാറുണ്ട്. എന്നാല്‍, മധ്യപ്രദേശിലെ ജബല്‍പൂരിലെ 'പൊഹ ആന്‍ഡ് ഷെയ്‌ഡ്‌സ്' (Poha and Shades) എന്ന റെസ്‌റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ മുതല്‍ ക്യാഷര്‍ വരെ സംസാരിക്കില്ല.

മറിച്ച്, വാക്കേതര ആശയവിനിമയത്തിലൂടെയാണ് (Nonverbal Communication) ഇവര്‍ സംസാരിക്കുന്നത്. കേള്‍വിക്കും സംസാരത്തിനും വെല്ലുവിളി നേരിടുന്ന തന്‍റെ മാതാപിതാക്കളോടുള്ള ആദര സൂചകമായി അക്ഷയ്‌ സോണി (Akshay Soni) എന്ന യുവാവ് തീര്‍ത്ത ഒരു ഭക്ഷണശാലയാണിത്. മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും കേള്‍വിക്കും സംസാരത്തിനും വെല്ലുവിളി നേരിടുന്നവരാണ് എന്ന മറ്റൊരു പ്രത്യേക കൂടി ഇവിടെയുണ്ട്.

റെസ്‌റ്റോറന്‍റ് സ്ഥാപിക്കുവാനുള്ള കാരണം (Reason to start the restaurant): സമൂഹത്തില്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്ക് ആദരവും ബഹുമാനവും ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു റെസ്‌റ്റോറന്‍റ് സ്ഥാപിച്ചതെന്ന് അക്ഷയ്‌ സോണി പറയുന്നു. ജബല്‍പൂര്‍ സ്വദേശികളായ രാകേഷ് സോണി, ജയവന്തി സോണി ദമ്പതികളുടെ മകനാണ് അക്ഷയ്‌ സോണി. കേള്‍വിക്കും സംസാരത്തിനും വെല്ലുവിളി നേരിടുന്ന തന്‍റെ മാതാപിതാക്കളോട് സമൂഹം കാണിച്ച അവഗണന കണ്ടാണ് അക്ഷയ്‌ വളര്‍ന്നത്.

എഞ്ചിനിയറിങ്ങില്‍ ബുരുദം നേടിയ ശേഷം ഭിന്നശേഷി നേരിടുന്ന സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന ചിന്ത അക്ഷയ്‌ക്കുണ്ടായി. സംസാരത്തിനും കേള്‍വിക്കും വെല്ലുവിളി നേരിടുന്ന ഏകദേശം 1,500ല്‍പരം വ്യക്തികള്‍ ജീവിക്കുന്ന പ്രദേശമാണ് ജബല്‍പൂര്‍. മഹാകൗശൽ ബധിര സംഘത്തിലൂടെയാണ് അക്ഷയ് കേള്‍വിക്ക് വെല്ലുവിളി നേരിടുന്ന വ്യക്തികളെ ആദ്യം സഹായിക്കാൻ തുടങ്ങിയത്.

'എന്‍റെ കുട്ടിക്കാലം മുതല്‍ തന്നെ എന്‍റെ മാതാപിതാക്കളുടെ വേദനകള്‍ ഞാന്‍ കാണാറുണ്ടായിരുന്നു. നിരവധി കഴിവുകളുള്ള വ്യക്തിയാണ് എന്‍റെ അച്ഛന്‍. എന്നാല്‍, ശാരീരിക വെല്ലുവിളി നേരിടേണ്ടി വന്നതിനാല്‍ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം അച്ഛന് ലഭിച്ചില്ല'.

അളുകള്‍ ബഹുമാനമുള്ളവരായിരിക്കണം (People Needs Respect): 'ആളുകള്‍ പരസ്‌പരം ബഹുമാനം ഉള്ളവരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെയും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ നമ്മുടെ സമൂഹത്തിന്‍റെ ഭാഗമാണെന്നും സാധാരണ മനുഷ്യര്‍ എന്ന് വിളിക്കുന്നവരെക്കാളും നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമെന്നും എനിക്ക് തെളിയിക്കുന്നതിനാണ് ഞാന്‍ ഈ റെസ്‌റ്റോറന്‍റ് ആരംഭിച്ചതെന്ന്' സോണി ഇടിവി ഭാരതിനോട് പ്രതികരിച്ചു.

കേള്‍വിക്ക് വെല്ലുവിളി നേരിടുന്ന ചിലര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ഉറപ്പാക്കാന്‍ മുമ്പ് അക്ഷയ്‌ ശ്രമിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാതിരുന്നത് അദ്ദേഹത്തെ നിരാശനാക്കിയിട്ടുണ്ട്. പല്ലപ്പോഴും നിസാര ജോലിയില്‍ പോലും അംഗവൈകല്യമുള്ളവര്‍ തരംതാഴ്‌ത്തപ്പെടുന്നു. ഇത്തരത്തില്‍ നിരവധിയായ ആളുകളുടെ വേദനയാണ് അക്ഷയെ ഈ വൈവിധ്യമാര്‍ന്ന റെസ്‌റ്റോറന്‍റ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

'മിക്ക റെസ്‌റ്റോറന്‍റിലും ശാരീരിക വെല്ലുവിളി നിറഞ്ഞ വ്യക്തികള്‍ ജോലി ചെയ്യുന്നു. എന്നാല്‍, ഈ റെസ്‌റ്റോറന്‍റില്‍ ഇത്തരത്തിലുള്ള ആളുകള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ബില്ല് തയ്യാറാക്കുന്നത് മുതല്‍ ഭക്ഷണം വിളമ്പുന്നത് വരെ ഇവിടെ എല്ലാം നോക്കുന്നത് കേള്‍വിക്കും സംസാരത്തിനും വെല്ലുവിളി നേരിടുന്നവരാണ്. ഇത് ആദ്യത്തെ അനുഭവമാണ്'- അക്ഷയ്‌ പറയുന്നു.

'പൊഹ ആന്‍ഡ് ഷെയ്‌ഡ്‌സ്' എവിടെ (Location of poha and shades): നിലവില്‍ ജബല്‍പൂരിലെ റാണിടാള്‍ ചൗക്കിലാണ് 'പൊഹ ആന്‍ഡ് ഷെയ്‌ഡ്‌സ്' എന്ന റെസ്‌റ്റോറന്‍റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ എല്ലാം ആശയവിനിമയം നടത്തുന്നത് ആംഗ്യത്തിലൂടെയാണ്. ഓരോ വ്യക്തികള്‍ക്കും നിശ്ചിത ജോലികളുണ്ട്. ചായ തയ്യാറാക്കുന്നത് പോലുള്ള ജോലികള്‍ വിദഗ്‌ധമായി കൈകാര്യം ചെയ്യുന്നത് മുമ്പ് ഒരു മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനില്‍ പാക്കിങ് ജോലി ചെയ്‌തിരുന്ന ഖേംകരനാണ്.

കുടുംബപരമായി പാചകത്തില്‍ വൈദഗ്‌ധ്യം നേടിയ ഹിന ഫാത്തിമ, വിമുക്ത ഭടനായ പൃത്‌വിരാജ് പരിഹാര്‍ എന്നിവരടക്കം നിരവധി പേരാണ് റെസ്‌റ്റോറന്‍റില്‍ ജോലി ചെയ്യുന്നത്. മറ്റൊരു ജീവനക്കാരിയായ മോനിക രാജക് റെസ്‌റ്റോറന്‍റിലെ അന്തരീക്ഷം ഒരു കുടുംബത്തിന് സമാനമായി മാറ്റിയെടുക്കുന്നു.

ഒരു പരമ്പരാഗത ഇന്ത്യൻ വിഭവമാണ് പോഹ. റെസ്‌റ്റോറന്‍റിന്‍റെ മെനുവിലെ മുൻനിരക്കാരനാണ് പോഹ. സ്ഥാപനം വളരുന്നതിനനുസരിച്ച് ദിവസം മുഴുവൻ വൈവിധ്യമാർന്ന പോഹ വിഭവങ്ങൾ ഒരുക്കാനാണ് അക്ഷയുടെ പദ്ധതി. മാത്രമല്ല, പരിസ്ഥിതി സൗഹാര്‍ദത്തിനായി റെസ്‌റ്റോറന്‍റില്‍ പ്ലാസ്‌റ്റിക്കിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുകയും ജീവനക്കാര്‍ മെറ്റല്‍ പ്ലേറ്റുകളും ഭക്ഷണം വിളമ്പാനായി മുളയുടെ ട്രേയും ഉപയോഗിക്കുകയും ചെയ്യുന്നു.

ഈ സംരംഭത്തെ ഒരു സഹകരണ പ്രസ്ഥാനമാക്കി മാറ്റുകയാണ് അക്ഷയ് സോണിയുടെ ആത്യന്തിക ലക്ഷ്യം. നിലവിൽ, എല്ലാ റസ്‌റ്റോറന്‍റ് ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുന്നു. എന്നാൽ, സംരംഭം വിജയകരമാണെന്ന് തെളിഞ്ഞാൽ, കോഫി ഹൗസുകളിലേതിന് സമാനമായി ലാഭം പങ്കിടൽ മോഡലുകൾ നടപ്പിലാക്കാനും അക്ഷയ്‌ ശ്രമിക്കുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നതിനാല്‍ തൊഴില്‍ നിഷേധിക്കപ്പെടുന്ന നൂറു കണക്കിനാളുകള്‍ക്ക് ഇത് പ്രചോദനമാകും.

അക്ഷയ്‌ സോണിയുടേത് ഒറ്റയാള്‍ പോരാട്ടം: 'ജബല്‍പൂരില്‍ മാത്രം ഇത്തരത്തില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന 300ല്‍ അധികം ആളുകളാണുള്ളത്. എല്ലാവര്‍ക്കും ബഹുമാനം ലഭിക്കണം. അതിനായി അവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരണം. ഇതാണ് എന്‍റെ ലക്ഷ്യം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, സര്‍ക്കാരില്‍ നിന്നും യാതൊരു ആനുകൂല്യങ്ങളും കൈപ്പറ്റാതെയാണ് അക്ഷയ്‌ ഈ സംരംഭത്തിന് തുടക്കമിട്ടത്. പുറത്ത് നിന്നുള്ള ഒരു വ്യക്തികളുടെയും സഹായമില്ലാതെ തന്നെ ഒരു സംരംഭം വിജയിക്കുമെന്നും അദ്ദേഹം തെളിയിച്ചു. 'തങ്ങളുടെ പ്രയത്‌നങ്ങൾ സർക്കാർ തിരിച്ചറിയുമെന്നും ഈ മഹത്തായ ലക്ഷ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായഹസ്‌തം നല്‍കുമെന്നും പ്രതീക്ഷിക്കുന്നതായി' ജീവനക്കാരനായ ഖേംകരൻ ആംഗ്യഭാഷയിലൂടെ ഇടിവിയോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.