ETV Bharat / bharat

'സാരെ ജഹാൻ സെ അച്ഛാ'യുടെ രചയിതാവ് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്യണം': പ്രമേയം പാസാക്കി ഡൽഹി സര്‍വകലാശാല - ഡൽഹി യൂണിവേഴ്‌സിറ്റി മുഹമ്മദ് ഇഖ്ബാൽ

ബിഎ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്യാൻ പ്രമേയം പാസാക്കി ഡൽഹി യൂണിവേഴ്‌സിറ്റി അക്കാദമിക് കൗൺസിൽ. വിഷയത്തിൽ എക്‌സിക്യൂട്ടീവ് കൗൺസിൽ അന്തിമ തീരുമാനം എടുക്കും.

Muhammad Iqbal Saare jahan se achha  poet Muhammad Iqbal  saare jahan se achha  Muhammad Iqbal chapter ba political science  political science syllabus poet Muhammad Iqbal  delhi university  delhi university Muhammad Iqbal  ഡൽഹി യൂണിവേഴ്‌സിറ്റി  മുഹമ്മദ് ഇഖ്ബാൽ  സാരെ ജഹാൻ സെ അച്ഛാ  സാരെ ജഹാൻ സെ അച്ഛാ രചയിതാവ്  മുഹമ്മദ് ഇഖ്ബാൽ ഡൽഹി യൂണിവേഴ്‌സിറ്റി  ഡൽഹി യൂണിവേഴ്‌സിറ്റി മുഹമ്മദ് ഇഖ്ബാൽ  മുഹമ്മദ് ഇഖ്ബാൽ സിലബസ്
മുഹമ്മദ് ഇഖ്ബാൽ
author img

By

Published : May 27, 2023, 1:22 PM IST

ന്യൂഡൽഹി : സാരെ ജഹാൻ സെ അച്ഛായുടെ രചയിതാവും ചിന്തകനും പാകിസ്ഥാൻ രാഷ്ട്ര കവിയുമായ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്യാൻ തീരുമാനിച്ച് ഡൽഹി യൂണിവേഴ്‌സിറ്റി. ബിഎ പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്യാനുള്ള പ്രമേയം ഡൽഹി സർവകലാശാലയിലെ അക്കാദമിക് കൗൺസിൽ പാസാക്കി. അക്കാദമിക് കൗണ്‍സിലിന്‍റെ തീരുമാനം എക്‌സിക്യൂട്ടീവ് കൗൺസിലിന് മുമ്പാകെ അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രധാന ചിന്തകരിലൂടെ അവരുടെ ആശയങ്ങള്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെ 11 യൂണിറ്റുകൾ കോഴ്‌സിന്‍റെ ഭാഗമായി ഉണ്ട്. ഇതിൽ ഒന്നായ 'ഇഖ്‌ബാല്‍: കമ്മ്യൂണിറ്റി' എന്ന യൂണിറ്റാണ് സിലബസിൽ നിന്ന് നീക്കം ചെയ്യുന്നതിനായി അക്കാദമിക് കൗണ്‍സില്‍ പുനഃപരിശോധന നടത്തിയത്. മഹാത്മാഗാന്ധി, ബിആര്‍ അംബേദ്‌കര്‍, രാജ റാം മോഹൻ റോയ്, പണ്ഡിത രമാഭായി, സ്വാമി വിവേകാനന്ദൻ എന്നിവരാണ് സിലബസിൽ ഭാഗമായ മറ്റ് ചിന്തകർ.

ബിഎ ആറാം സെമസ്റ്റർ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് മോഡേൺ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന അധ്യായത്തിലാണ് മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് പഠിക്കാനുള്ളത്. ഇന്ത്യൻ രാഷ്ട്രീയ ചിന്തയിലെ സമ്പന്നതയിലേക്കും വൈവിധ്യത്തിലേക്കും വിദ്യാർഥികൾക്ക് നേർക്കാഴ്‌ച നൽകുന്നതിനായാണ് കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് സിലബസിന്‍റെ ആമുഖത്തിൽ പരാമർശിക്കുന്നത്. ആധുനിക ഇന്ത്യൻ ചിന്തയെ കുറിച്ച് വിമർശനാത്മകമായി പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുകയാണ് ഇതിന്‍റെ ലക്ഷ്യം.

1877ൽ അവിഭക്ത ഇന്ത്യയിലെ സിയാൽകോട്ടിലാണ് മുഹമ്മദ് ഇഖ്ബാൽ ജനിച്ചത്. പാകിസ്ഥാൻ എന്ന ആശയത്തിന് ജന്മം നൽകിയത് ഇഖ്ബാലാണ്. അതേസമയം, രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബന്ധമുള്ള അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) ഈ നീക്കത്തെ സ്വാഗതം ചെയ്‌തു. 'പാകിസ്ഥാന്‍റെ ദാർശനിക പിതാവ്' എന്നാണ് മുഹമ്മദ് ഇഖ്ബാലിനെ വിശേഷിപ്പിക്കുന്നത്. മുഹമ്മദ് അലി ജിന്നയെ മുസ്ലിം ലീഗിന്‍റെ നേതാവായി ഉയർത്തിയതിൽ മുഹമ്മദ് ഇഖ്ബാൽ പ്രധാന പങ്ക് വഹിച്ചു. ഇന്ത്യയുടെ വിഭജനത്തിന് ജിന്നയെ പോലെ മുഹമ്മദ് ഇഖ്ബാലും ഉത്തരവാദിയാണെന്ന് എബിവിപി കൂട്ടിച്ചേർത്തു.

മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കി എൻസിഇആർടി : പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്‌തകത്തിലെ പാഠ്യപദ്ധതിയിൽ നിന്ന് മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) ഒഴിവാക്കിയിരുന്നു. ഉത്തർപ്രദേശിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ സിലബസിൽ നിന്നാണ് മുഗൾ സാമ്രാജ്യത്തെ കുറിച്ചുള്ള അധ്യായം നീക്കം ചെയ്‌തത്.

Also Read : ചരിത്രത്തില്‍ നിന്നും മുഗൾ സാമ്രാജ്യം പുറത്ത്; യുപിയില്‍ പാഠപുസ്‌തകം പരിഷ്‌കരിച്ച് എൻസിഇആർടി

എൻസിഇആർടി നടപടി ശരിവച്ച് യുപി ഉപമുഖ്യമന്ത്രി : എൻസിഇആർടിയുടെ നടപടി ശരിവയ്‌ക്കുന്നുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് അറിയിച്ചിരുന്നു. എൻസിഇആർടി പുസ്‌തകങ്ങൾ ഉപയോഗിച്ചാണ് തങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്നതെന്നും പുതുക്കിയ പതിപ്പിൽ ഉള്ളത് എന്താണോ അത് പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഡിഷണൽ ചീഫ് സെക്രട്ടറി (Basic and secondary education) ദീപക് കുമാറും ഇത് സ്ഥിരീകരിച്ചിരുന്നു.

വിശദീകരണവുമായി എൻസിഇആർടി: സംഭവത്തിന് പിന്നാലെ എൻസിഇആർടി വിശദീകരണവുമായി എത്തി. പാഠപുസ്‌തകങ്ങളിലെ ഉള്ളടക്കം യുക്തിസഹമാക്കിയിട്ടുണ്ട്. ഒരേ ക്ലാസിലെ മറ്റ് വിഷയങ്ങളിലോ താഴ്ന്ന അല്ലെങ്കിൽ ഉയർന്ന ക്ലാസുകളിലെ വിഷയത്തിലോ സമാന ഉള്ളടക്കമുണ്ടെങ്കിൽ അതാണ് ഒഴിവാക്കുന്നത്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ മനസിലാക്കാന്‍ കഴിയുന്നതും അധ്യാപകർ പഠിപ്പിക്കേണ്ടതില്ലാത്തതും സമപ്രായക്കാരിൽ നിന്ന് പഠിക്കാവുന്നതോ ആയ ഉള്ളടക്കവുമാണ് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്‌തതെന്ന് എൻസിഇആർടി വ്യക്തമാക്കി.

12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്‌തകത്തിൽ നിന്ന് 'ഇന്ത്യൻ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങൾ' (Recent Developments in Indian Politics) എന്ന അധ്യായത്തിൽ നിന്ന് 'ഗുജറാത്ത് കലാപം' ('Gujarat Riots) എന്ന വിഷയം ഒഴിവാക്കിയിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയിലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ചും പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 'രാജ് ധർമ' പരാമർശത്തെക്കുറിച്ചുമുള്ള ഉള്ളടക്കം ഒഴിവാക്കി. പൊളിറ്റിക്കൽ സയൻസ് സിലബസിൽ നിന്ന് ദളിത് പ്രസ്ഥാനത്തെക്കുറിച്ചുള്ള ഒരു കവിതയും ഒഴിവാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.