ETV Bharat / bharat

വിര്‍ച്വല്‍ യോഗങ്ങളിലേക്ക് മോദി; അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്‌ട്രീയ നിരീക്ഷകര്‍ - മോദി

ബംഗാളില്‍ ശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലേക്കുള്ള പ്രചാരണ റാലികൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു. വിര്‍ച്വല്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു തീരുമാനം. റാലിക്ക് പകരം അദ്ദേഹം വിര്‍ച്വല്‍ ക്യാമ്പെയിനില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

 പ്രചാരണം റദ്ദാക്കി വിര്‍ച്വല്‍ യോഗങ്ങളിലേക്ക് മോദി; അനുകൂലിച്ചും പ്രതികൂലിച്ചും  രാഷ്‌ട്രീയ നിരീക്ഷകര്‍ Prime Minister Narendra Modi BJP TMC INC Kolkata West Bengal West Bengal elections Bengal polls 7th Phase WB elections ബംഗാളില്‍ വിര്‍ച്വല്‍ പ്രചാരണത്തിന് മോദി PM's shift to virtual meetings Confidence about victory or avoiding BJP's weaker bastions ബംഗാളില്‍ വിര്‍ച്വല്‍ പ്രചാരണത്തിന് മോദി മോദി ബംഗാള്‍ തെരഞ്ഞെടുപ്പ്
പ്രചാരണം റദ്ദാക്കി വിര്‍ച്വല്‍ യോഗങ്ങളിലേക്ക് മോദി; അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്‌ട്രീയ നിരീക്ഷകര്‍
author img

By

Published : Apr 23, 2021, 6:21 PM IST

കൊല്‍ക്കത്ത: കൊവിഡ് സാഹചര്യത്തില്‍ ബംഗാളിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ആറാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി ബംഗാളില്‍ ശേഷിക്കുന്ന രണ്ട് ഘട്ടങ്ങളിലേക്കുള്ള പ്രചാരണ റാലികളില്‍ നിന്നാണ് പ്രധാനമന്ത്രി പിന്മാറിയത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വിര്‍ച്വല്‍ അവലോകന യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കിയത്.

അതേസമയം പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ ക്യാമ്പയിനെന്ന തീരുമാനം ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന ഉറച്ച ആത്മവിശ്വാസം കൊണ്ടോ അതോ ഏഴും എട്ടും ഘട്ടങ്ങളില്‍ വിജയ പ്രതീക്ഷയില്ലാഞ്ഞിട്ടാണോയെന്ന ചോദ്യമുയരുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ തീരുമാനം ബിജെപി ക്യാമ്പുകളില്‍ നിന്നുള്ള ശുഭസൂചനയാണെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍ പരാജയ ഭീതിയെ തുടര്‍ന്നാണ് പിന്മാറ്റമെന്ന് ചിലര്‍ കരുതുന്നു.

ഇതിനകം വോട്ടെടുപ്പ് പൂര്‍ത്തിയായ 223 നിയോജക മണ്ഡലങ്ങളില്‍ ബിജെപിക്ക് ഉറച്ച വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും ആയതിനാല്‍ ശേഷിക്കുന്ന 69 മണ്ഡലങ്ങളിലേക്കുള്ള പ്രചാരണത്തിന് പോവേണ്ടതില്ലെന്നും പാര്‍ട്ടി കരുതുന്നതായി ചില രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. ആയതിനാല്‍ പ്രധാനമന്ത്രി നേരിട്ടെത്തുന്നതിന് പകരം വിര്‍ച്വല്‍ പ്രചാരണ രീതിയെ ആശ്രയിക്കുന്നുവെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.

കൂടുതല്‍ വായനയ്‌ക്ക് ; കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രിയുടെ യോഗങ്ങൾ

എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന മറ്റൊരു വാദവും ഉയരുന്നുണ്ട്. വരാനിരിക്കുന്ന ഘട്ടങ്ങളില്‍ വോട്ടിങ് നടക്കുന്ന 69 നിയോജക മണ്ഡലങ്ങള്‍ കൊല്‍ക്കത്ത, ബിര്‍ബും, വെസ്റ്റ് ബുര്‍ധ്‌വാന്‍, മാല്‍ഡ, മുര്‍ഷിദാബാദ് എന്നീ ജില്ലകളുടെ ഭാഗമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളാണ് ഈ ജില്ലകള്‍. അതേ സമയം മാല്‍ഡയിലും, മുര്‍ഷിദാബാദിലും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുണ്ട്. ബിജെപിക്കും സ്വാധീനമുണ്ടെങ്കില്‍ കൂടി മുന്നിട്ട് നില്‍ക്കുന്നത് ടിഎംസിയാണ്. അതിനാല്‍ ബിജെപി താര പ്രചാരകര്‍ അവസാന രണ്ട് ഘട്ടങ്ങളില്‍ ഇവിടങ്ങളിലേക്കുള്ള നേരിട്ടുള്ള പ്രചാരണം മനപൂര്‍വം ഒഴിവാക്കിയെന്ന് മറ്റ് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.

വിര്‍ച്വല്‍ യോഗങ്ങളിലേക്ക് തിരിയാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ രാഷ്‌ട്രീയം കാണരുതെന്നാണ് പ്രശസ്‌ത രാഷ്‌ട്രീയ നിരീക്ഷകനായ ഡോ അമല്‍ കുമാറിന് പറയാനുള്ളത്. രാജ്യത്ത് കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഈ തീരുമാനം ഉചിതമായിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.

ബംഗാളില്‍ ആറാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 22നാണ് പൂര്‍ത്തിയായത്. ശേഷിക്കുന്ന 69 മണ്ഡലങ്ങളിലേക്കുള്ള ഏഴും, എട്ടും ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 26നും 29നുമാണ് നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.