ന്യൂഡല്‍ഹി: ജമ്മുകശ്മിരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ നേതാക്കളുടെ സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്തയാഴ്ച ഡല്‍ഹിയില്‍ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ല്‍ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായിട്ടാണ് യോഗം ചേരാനൊരുങ്ങുന്നത്.
ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. രാജ്യ തലസ്ഥാനത്തെ വികസന പ്രശ്‌നങ്ങളും കേന്ദ്രഭരണ പ്രദേശത്തിൻ്റെ നിലവിലെ അവസ്ഥയുമാണ് ചർച്ച ചെയ്‌തത്.
READ MORE: മനോജ് സിൻഹയും അമിത് ഷായും കൂടിക്കാഴ്‌ച നടത്തി
2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തത്. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും അന്ന് വീട്ടുതടങ്കലിലാക്കിയിരുന്നു.