ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറിന് വീഡിയോ കോൺഫറൻസ് വഴി വാക്സിൻ നിർമാതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ ഡോക്ടർമാരും ഫാർമ കമ്പനികൾകളുമായി മോദി ആശയവിനിമയം നടത്തിയിരുന്നു.
ഇതിനിടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. 2,59,170 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രാജ്യ തലസ്ഥാനത്ത് അടക്കം സ്ഥിതിഗതികള്‍ മോശമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി. രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുള്ളത്.
കൂടുതൽ വായിക്കാന്‍: രാജ്യത്ത് നിയന്ത്രിക്കാനാവാതെ കൊവിഡ്; ഇന്നും രണ്ടര ലക്ഷം കവിഞ്ഞു
രാജ്യത്ത് കൊവിഡ് വാക്സിന്‍റേയും ഓക്സിജന്‍റേയും ക്ഷാമവും പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അമേരിക്കയും യുകെയും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യക്കാരുടെ വരവ് നിയന്ത്രിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രാ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെയാണ് മോദി വാക്സിൻ നിർമാതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.
കൂടുതൽ വായിക്കാന്‍: പതിനെട്ട് കഴിഞ്ഞവര്‍ക്കും വാക്സിന്‍ ; മൂന്നാംഘട്ട വിതരണം മെയ് ഒന്ന് മുതല്‍