ETV Bharat / bharat

പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ഭക്ഷ്യ സംസ്കരണ വിപ്ലവം കൊണ്ടുവരണം: പ്രധാനമന്ത്രി - പ്രധാനമന്ത്രി

കാർഷിക മേഖലയ്ക്കുള്ള ബജറ്റിലെ നീക്കിയിരുപ്പുകളെക്കുറിച്ചുള്ള വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

food processing revolution  PPP mode  സ്വകാര്യ-പൊതു പങ്കാളിത്തം  ഭക്ഷ്യ സംസ്കരണ വിപ്ലവം  പ്രധാനമന്ത്രി  prime Minister Narendra Modi
സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ ഭക്ഷ്യ സംസ്കരണ വിപ്ലവം കൊണ്ടുവരണം: പ്രധാനമന്ത്രി
author img

By

Published : Mar 1, 2021, 1:29 PM IST

ന്യൂഡൽഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് ഭക്ഷ്യസംസ്കരണ വിപ്ലവം കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് പതിറ്റാണ്ട് മുമ്പ് ഭക്ഷ്യസംസ്കരണത്തിന് ശ്രദ്ധ നൽകിയിരുന്നെങ്കിൽ നന്നായിരുന്നെന്നും ഭക്ഷ്യ സംസ്കരണ മേഖല അതിവേഗം വികസിപ്പിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. കാർഷിക മേഖലയ്ക്കുള്ള ബജറ്റിലെ നീക്കിയിരുപ്പുകളെക്കുറിച്ചുള്ള വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർ‌ഷത്തെ കാർഷിക വായ്‌പാ പരിധി 16.50 ലക്ഷം കോടിയായി ഉയർത്തിയെന്നും അടിസ്ഥാന സൗകര്യ ഫണ്ടിലേക്ക് 40,000 കോടി രൂപ അനുവദിച്ചതായും മോദി ചൂണ്ടിക്കാട്ടി. 12 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർക്കാർ നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

മൃഗക്ഷേമം, ക്ഷീരോൽപാദനം, മത്സ്യകൃഷി തുടങ്ങിയ മേഖലകളിൽ കൂടുതൽ പ്രാധാന്യം സർക്കാർ നൽകി. ചെറുകിട ജലസേചനത്തിന് നൽകുന്ന ഫണ്ട് ഇത്തവണ ഇരട്ടിയാക്കിയിട്ടുണ്ട്. കാർഷിക ഗവേഷണത്തിന് സ്വകാര്യ മേഖലയ്‌ക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും മോദി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.