ETV Bharat / bharat

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 'പരീക്ഷ പേ ചര്‍ച്ച'യുടെ ആറാം പതിപ്പ് ഇന്ന് - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

പരീക്ഷയുടെ സമ്മര്‍ദം എങ്ങനെ ഇല്ലാതാക്കാമെന്ന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരുമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചര്‍ച്ചയാണ് പരിപാടിയുടെ ലക്ഷ്യം

Etv Bharatnarendra modi  pm narendra modi  pariksha pe charcha  pariksha pe charcha programme today  exams stressfree  Ministry of Education  MyGov  latest national news  latest news today  പരീക്ഷ പേ ചര്‍ച്ച  പരീക്ഷ പേ ചര്‍ച്ച ആറാം പതിപ്പ് ഇന്ന്  നരേന്ദ്ര മോദി  പ്രധാന മന്ത്രി നരേന്ദ്ര മോദി  പരീക്ഷയുടെ സമ്മര്‍ദം  പരീക്ഷയുടെ സമ്മര്‍ദം എങ്ങനെ ഇല്ലാതാക്കാം  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 'പരീക്ഷ പേ ചര്‍ച്ച'യുടെ ആറാം പതിപ്പ് ഇന്ന്
author img

By

Published : Jan 27, 2023, 10:01 AM IST

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി നയിക്കുന്ന 'പരീക്ഷ പേ ചര്‍ച്ച'യുടെ ആറാം പതിപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിയ്‌ക്ക് പരിപാടി ആരംഭിക്കും. പരീക്ഷയുടെ സമ്മര്‍ദം എങ്ങനെ ഇല്ലാതാക്കാമെന്ന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും.

'പരീക്ഷ പേ ചര്‍ച്ച' വളരെയധികം ആകാംക്ഷ നിറഞ്ഞ പരിപാടിയാണ്. 'വിദ്യാര്‍ഥികള്‍ക്കിടയില്‍ പരീക്ഷയുടെ സമ്മര്‍ദം എങ്ങനെ ഒഴിവാക്കാം എന്നും വിദ്യാര്‍ഥികളെ എങ്ങനെ പിന്തുണയ്‌ക്കാം എന്നതുമാണ് പരിപാടിയില്‍ ചര്‍ച്ച ചെയ്യുക. 27ന് നടക്കുന്ന വേറിട്ട സംവാദ പരിപാടിയുടെ ഭാഗമാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്'- നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.

പങ്കെടുക്കുന്ന ആളുകളുടെ എണ്ണം: 2022 നവംബര്‍ 25ന് ആരംഭിച്ച 'പരീക്ഷ പേ ചര്‍ച്ച'യുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചത് ഡിസംബര്‍ 30നായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പരിപാടിയ്‌ക്കായി ഏറ്റവുമധികം രജിസ്‌ട്രേഷന്‍ നടന്നത് ഈ വര്‍ഷമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 31.24 ലക്ഷം വിദ്യാര്‍ഥികള്‍, 5.60 ലക്ഷം അധ്യാപകര്‍, 1.95 ലക്ഷം മാതാപിതാക്കള്‍ എന്നിവരടക്കം ആകെ 38.80 ലക്ഷം ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

എന്നാല്‍, 2022 വര്‍ഷത്തില്‍ ആകെ 15.7 പേരാണ് രജിസ്‌റ്റര്‍ ചെയ്‌തത്. ഈ വര്‍ഷം 'പരീക്ഷ പേ ചര്‍ച്ച'യ്‌ക്കായി 150 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, 51 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകര്‍, 50 രാജ്യങ്ങളില്‍ നിന്നുളള മാതാപിതാക്കള്‍ എന്നിങ്ങനെയാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. സംസ്ഥാന ബോര്‍ഡുകള്‍, സിബിഎസ്‌ഇ, കെവിഎസ്‌, എന്‍വിഎസ്‌ തുടങ്ങിയ നിരവധി ബോര്‍ഡുകളില്‍ നിന്നുമുള്ള ആളുകള്‍ ആകാംക്ഷപൂര്‍വം പരിപാടിയുടെ ഭാഗമാകാന്‍ എത്തിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം മാധ്യമങ്ങളോട് പറഞ്ഞു.

ജീവിതം എങ്ങനെ ഉത്സവമാക്കാം: 'മൈ ഗവര്‍ണ്‍മെന്‍റ്' (MYGOV) പരിപാടിയിലൂടെ 2,050 പേര്‍ പങ്കെടുത്ത എഴുത്തു മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് ഹിന്ദിയിലും ഇംഗീഷിലുമുള്ള എക്‌സാം വാരിയര്‍ പുസ്‌തകം അടങ്ങിയ പരീക്ഷ പേ ചര്‍ച്ച കിറ്റും സര്‍ട്ടിഫിക്കറ്റും നല്‍കും. എന്‍.സി.ആര്‍.ടി തിരഞ്ഞെടുത്ത, പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ചില ചോദ്യങ്ങള്‍ 'പരീക്ഷ പേ ചര്‍ച്ച'യില്‍ ഉള്‍പെടുത്തിയേക്കും. സമ്മര്‍ദങ്ങള്‍ കുറച്ച് എങ്ങനെ ജീവിതം ഉത്സവമാക്കാമെന്നും പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നു.

വിദ്യാഭ്യാസ മന്ത്രാലയവും സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പും ചേര്‍ന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പരിപാടിയ്‌ക്ക് നേതൃത്വം നല്‍കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിപാടി ഒരു ടൗൺ ഹാൾ മാതൃകയിലാണ് സംഘടിപ്പിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.