ന്യൂഡൽഹി : രാജ്യം ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് മാറി വലിയ ക്യാൻവാസിലേയ്‌ക്ക് വളരേണ്ട സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). രാജ്യത്തെ ജനങ്ങളുടെ കഴിവ് ലോക വേദികളിൽ പ്രകടമാക്കുന്നതിന് (India To Play In World Stage) മുൻഗണന നൽകണം. ചെറിയ ആഗ്രഹങ്ങളിൽ നമ്മൾ കുടുങ്ങി കിടക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'പ്രതിരോധം, ഊർജം, ഉത്പാദന മേഖല, കൃഷി തുടങ്ങി എല്ലാ മേഖലകളിലും സ്വയം പര്യാപ്‌തത നേടേണ്ട സമയമാണിത് (PM Narendra Modi On Future Of India).
മേക്ക് ഇൻ ഇന്ത്യ (Make In India) ഉത്‌പന്നങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉത്‌പന്നങ്ങളാക്കി മാറ്റാൻ സാധിക്കണമെന്നും മോദി പറഞ്ഞു. ഗണേശ് ചതുർഥി (Ganesh Chaturthi) ദിനത്തിൽ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് (New Parliament) മാറാനായത് പുതുഭാവിയുടെ തുടക്കമാണ്. വികസിത ഇന്ത്യ എന്ന ലക്ഷ്യം നിറവേറ്റാനുള്ള ദൃഢനിശ്ചയത്തോടെയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്.
അമൃത് കാലിന്‍റെ (Amrit Kaal) 25 വർഷങ്ങൾ വളരെ പ്രധാനമാണ്. രാജ്യം വലിയ ക്യാൻവാസിൽ പ്രവർത്തിക്കേണ്ടതുണ്ട്. 'ആത്മനിർഭർ ഭാരത്' (Atmanirbhar Bharat) എന്ന ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. ഇത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഇത് സാധ്യമാക്കേണ്ടത് എല്ലാവരുടേയും കടമയാണ്.
Also Read : Nari Shakti Vandan Adhiniyam | 'നാരി ശക്തി വന്ദൻ അധിനിയം' ; കൂടുതൽ സ്‌ത്രീകൾ ഭരണസിരാ കേന്ദ്രങ്ങളിലേക്ക്
ഭീകരതയ്‌ക്കെതിരായ നടപടികളെടുക്കുന്നതിലും അട്ടിമറി നീക്കങ്ങള്‍ തടയുന്നതിലും കേന്ദ്ര സർക്കാർ ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷയും സമത്വവും ഉറപ്പാക്കുക എന്നത് സർക്കാരിന്‍റെ ലക്ഷ്യമാണ്. രാജ്യത്തെ ജനങ്ങളെ ഭൂതകാലത്തിന്‍റെ കെട്ടുപാടുകളിൽ നിന്നും മോചിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭരണ മാതൃക ലോകമെമ്പാടും അംഗീകരിക്കപ്പെടുകയാണ്. ഇന്ത്യയിലെ യുവജനങ്ങളെ രാജ്യത്തിന്‍റെ ഉയർച്ചയ്‌ക്കായി പ്രയോജനപ്പെടുത്താം. യുവത്വത്തിൽ തനിക്ക് വിശ്വാസമുണ്ട്. നൈപുണ്യവികസനമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അത് നടപ്പാക്കാൻ ഇന്ത്യയ്‌ക്കാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Also Read : New Parliament building PM Modi പുതിയ പാർലമെന്‍റ് പുതിയ ഭാവിയിലേക്കുള്ള ചുവടുവെപ്പെന്ന് പ്രധാനമന്ത്രി
പഴയ മന്ദിരത്തിലെ ചരിത്രപ്രസിദ്ധമായ സെൻട്രൽ ഹാളിൽ ഇന്ത്യൻ പാർലമെന്‍റിന്‍റെ സമ്പന്നമായ പാരമ്പര്യത്തെ അനുസ്‌മരിക്കുന്ന ചടങ്ങിൽ പഴയ കെട്ടിടത്തോട് യാത്ര പറയുന്നത് ഏറെ വൈകാരികമാണെന്ന് പ്രധാനമന്തി പറഞ്ഞിരുന്നു. പുതിയ പാർലമെന്‍റിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്നും ഈ കെട്ടിടം നിർമിക്കാനുള്ള തീരുമാനമെടുത്തത് വിദേശ ഭരണാധികാരികളാണെങ്കിലും അത് പണിതുയര്‍ത്താന്‍ പ്രയത്നിച്ചത് ഇന്ത്യക്കാരാണെന്നും അത് മറക്കാൻ കഴിയില്ലെന്നും മോദി പ്രസ്‌താവിച്ചിരുന്നു.